---
title: "ജാഗ്രത വേണം ;  കണ്ണൂരിൽ  കരാറുകാരൻ  ബാങ്കിലടക്കാൻ കൊണ്ടുവന്ന പണത്തിൽ 500 ൻ്റെ 8 കള്ളനോട്ട്, ഉറവിടത്തെക്കുറിച്ചന്വേഷണം"
english_title: "Caution required; 8 fake Rs 500 notes found in money brought to bank by contractor in Kannur, source to be investigated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347320/caution-required-8-fake-rs-500-notes-found-in-money-brought-to-bank-by-contractor-in-kannur-source-to-be-investigated"
published_at: "2026-03-12T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2d00910ed5_Untitled-4_copy.jpg"
keywords: []
---

# ജാഗ്രത വേണം ;  കണ്ണൂരിൽ  കരാറുകാരൻ  ബാങ്കിലടക്കാൻ കൊണ്ടുവന്ന പണത്തിൽ 500 ൻ്റെ 8 കള്ളനോട്ട്, ഉറവിടത്തെക്കുറിച്ചന്വേഷണം

> **Lead Summary:** (www.panoornews.in0കള്ളനോട്ടുമായി ബാങ്കിൽ പണം നിക്ഷേപിക്കാ നെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കണ്ണൂർ വാരത്തെ കോൺട്രാക്ടറാണ് ടൗൺ പോലീസിൻ്റെ ചോദ്യം ചെയ്യലിന് വിധേയനായത്.

## Article Content

(www.panoornews.in0കള്ളനോട്ടുമായി ബാങ്കിൽ പണം നിക്ഷേപിക്കാ നെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കണ്ണൂർ വാരത്തെ കോൺട്രാക്ടറാണ് ടൗൺ പോലീസിൻ്റെ ചോദ്യം ചെയ്യലിന് വിധേയനായത്.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ത്രീയിൽ നിന്ന് കിട്ടിയ പണമാണ് ഇതെന്ന് കോൺട്രാക്‌ടർ മൊഴി നൽകി. സ്ത്രീയുടെ വീട്ടിൽനിന്ന് കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയിട്ടുണ്ടത്രെ.

കസ്റ്റഡിയിലായ ആളിൽനിന്നും 500 രൂപയുടെ 8 വ്യാജനിർമ്മിത കറൻസി നോട്ടുകളാണ് പിടിച്ചെടുത്തത്. തായത്തെരു റോഡിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിവിൽ സ്‌റ്റേഷൻ ബ്രാഞ്ച് മാനേജർ എം കല്യാണകൃഷ്‌ണൻ്റെ പരാതിയിലാണ് കേസ്.

ഇന്നലെ ഉച്ചക്ക് 1.30 മണി യോടെ ബാങ്കിലെ സ്വന്തം അ ക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനെത്തിയ യുവാവ് നൽകിയ നാല് ലക്ഷം രൂപയിലാ ണ് കള്ളനോട്ടുകൾ ഉണ്ടെന്ന് ബാങ്ക് ബാങ്ക് അധികൃതർ പരിശോ ധനയിൽ കണ്ടെത്തിയത്. ഉടനെ ബാങ്ക് മാനേജർ പോലീ സിൽ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്ത‌തിൽ നിന്ന് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് പണമെന്ന് പറഞ്ഞതിനെ തുടർന്ന് പോലീസ് കേസെടുത്ത് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. യുവാവിന്റെ മൊഴിയുടെ അടി സ്ഥാനത്തിൽ ടൗൺ പോലീസ് സ്ത്രീയുടെ വീട്ടിലും പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ കള്ളനോട്ട് എവിടെനിന്ന് വന്നു എന്ന് കണ്ടെത്താനാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതി നായി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347320/caution-required-8-fake-rs-500-notes-found-in-money-brought-to-bank-by-contractor-in-kannur-source-to-be-investigated)