---
title: "നവീകരിച്ച കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നാടിന് സമർപ്പിച്ചു ; നവീകരണം പൈതൃക ടൂറിസം പദ്ധതിയിൽപ്പെടുത്തി"
english_title: "Speaker Adv. A. N. Shamseer dedicated the renovated Kathiroor Suryanarayana Temple to the nation; the renovation has been included in the heritage tourism project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347317/speaker-adv-a-n-shamseer-dedicated-the-renovated-kathiroor-suryanarayana-temple-to-the-nation-the-renovation-has-been-included-in-the-heritage-tourism-project"
published_at: "2026-03-12T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2ce4228bef_Untitled-3_copy.jpg"
keywords: []
---

# നവീകരിച്ച കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നാടിന് സമർപ്പിച്ചു ; നവീകരണം പൈതൃക ടൂറിസം പദ്ധതിയിൽപ്പെടുത്തി

> **Lead Summary:** തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പൊന്ന്യത്തങ്കം ലോകശ്രദ്ധയാകര്‍ഷിച്ചതുപോലെ പൈതൃക ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി സൂര്യനാരായണ ക്ഷേത്രം ലോകഭൂപടത്തില്‍ എത്തിക്കാന്‍ സാധിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.

## Article Content

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പൊന്ന്യത്തങ്കം ലോകശ്രദ്ധയാകര്‍ഷിച്ചതുപോലെ പൈതൃക ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി സൂര്യനാരായണ ക്ഷേത്രം ലോകഭൂപടത്തില്‍ എത്തിക്കാന്‍ സാധിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.

കേരളത്തിലെ പ്രാചീന ആരാധനാലയങ്ങളില്‍ ഒന്നായ സൂര്യനാരായണ ക്ഷേത്രത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് അമ്പലത്തിന്റെയും ചുറ്റുപാടുകളുടെയും സംരക്ഷണ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍ നിന്നും 2.36 കോടി രൂപ ചെലവഴിച്ചാണ് ഊട്ടുപുര, കല്ലുപാകല്‍, ടോയ്‌ലറ്റ് ബ്ലോക്ക്, കുളപ്പുര, സരസ്വതി മണ്ഡപം, കുളം നവീകരണം, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347317/speaker-adv-a-n-shamseer-dedicated-the-renovated-kathiroor-suryanarayana-temple-to-the-nation-the-renovation-has-been-included-in-the-heritage-tourism-project)