---
title: "കൂത്ത്പറമ്പ് മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി ; ഗ്രന്ഥശാല കൾക്കുള്ള പുസ്തകവിതരണം14 ന്"
english_title: "Koothparamba Mandal Jyothis Education Project; Book distribution to libraries on 14th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347266/koothparamba-mandal-jyothis-education-project-book-distribution-to-libraries-on-14th"
published_at: "2026-03-12T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b28d7a03d88_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി ; ഗ്രന്ഥശാല കൾക്കുള്ള പുസ്തകവിതരണം14 ന്

> **Lead Summary:** കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി എം.എൽ.എയുടെ വികസന നിധിയിൽ നിന്നും മണ്ഡലത്തിലെ അംഗീകൃത ലൈബ്രറികൾക്കുള്ള പുസ്തകവിതരണം 14ന് വൈകുന്നേരം 4.30 ന് പാലത്തായി ജ്ഞാനോദയം വായനശാലയിൽ വെച്ച് നടക്കും.

## Article Content

കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി എം.എൽ.എയുടെ വികസന നിധിയിൽ നിന്നും മണ്ഡലത്തിലെ അംഗീകൃത ലൈബ്രറികൾക്കുള്ള പുസ്തകവിതരണം 14ന് വൈകുന്നേരം 4.30 ന് പാലത്തായി ജ്ഞാനോദയം വായനശാലയിൽ വെച്ച് നടക്കും.

കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.പ്രദീപൻമുഖ്യ പ്രഭാഷണം നടത്തും. ജ്യോതിസ് കോ.ഓർഡിനേറ്റർ ദിനേശൻ മoത്തിൽ പദ്ധതി വിശദീകരണം നടത്തും.

അംഗീകൃത ഗ്രന്ഥശാലകളുടെ പ്രസിഡണ്ടോ സെക്രട്ടറിയോ ചടങ്ങിൽ എത്തിച്ചേരണമെന്ന് എം.എൽ.എ ഓഫീസിൽ നിന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347266/koothparamba-mandal-jyothis-education-project-book-distribution-to-libraries-on-14th)