---
title: "കണ്ണൂരിൽ വധശ്രമക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ് ഐ അടക്കമുള്ളവരെ കൈയ്യേറ്റം ചെയ്തു ; സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case filed against CPM workers who entered police station and assaulted SI while arresting accused in Kannur attempt to murder case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347127/case-filed-against-cpm-workers-who-entered-police-station-and-assaulted-si-while-arresting-accused-in-kannur-attempt-to-murder-case"
published_at: "2026-03-11T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b195b5e7d77_download.jfif"
keywords: []
---

# കണ്ണൂരിൽ വധശ്രമക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ് ഐ അടക്കമുള്ളവരെ കൈയ്യേറ്റം ചെയ്തു ; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** മുസ്ലിം ലീഗ് ജില്ലാ നേതാവ് ഷജീർ ഇക്ബാലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവർത്തകനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിൽ കയറി ഇൻസ്പെക്ടറെയും, പോലീസുകാരെയും ആക്രമിച്ചതിന് കേസ്. സംഭവത്തിൽ 15 സി.പി.എം പ്രവർത്തകരുടെ പേരിൽ പെരിങ്ങോം പോലീസ് കേസെടുത്തു. കേസിലെ പ്രതിയായ പെരളം കൊഴുമ്മലിലെ സി. വി. വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ്

## Article Content

മുസ്ലിം ലീഗ് ജില്ലാ നേതാവ് ഷജീർ ഇക്ബാലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവർത്തകനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിൽ കയറി ഇൻസ്പെക്ടറെയും, പോലീസുകാരെയും ആക്രമിച്ചതിന് കേസ്. സംഭവത്തിൽ 15 സി.പി.എം പ്രവർത്തകരുടെ പേരിൽ പെരിങ്ങോം പോലീസ് കേസെടുത്തു. കേസിലെ പ്രതിയായ പെരളം കൊഴുമ്മലിലെ സി. വി. വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ്

മോചിപ്പിക്കാനെത്തിയ ഒരു സംഘം സി പി എം പ്രവർത്തക രാണ് പെരിങ്ങോം പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം.

ഇൻസ്പെക്ടരുടെ യൂണിഫോ മിൽ കുത്തിപ്പിടിക്കുകയും പോലീസുകാരെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ചെയ്‌ത സംഭവത്തിൽ സിധിൻ, നിധിൻ, രാധാകൃഷ്ണൻ, മനീഷ്, അറസ്റ്റിലായ പ്രതി സി.വി.വിഷ്ണുപ്രസാദ്(28) എന്നിവരുടെ യും കണ്ടാലറിയാവുന്ന 10 പ്രവർത്തകരുടെയും പേരിലാണ് കേസെടുത്തത്.

ഫിബ്രവരി 25 ന് ഉച്ചക്ക് 1.15 ന് പെരിങ്ങോം ടൗണിൽ വെ ച്ച് ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തിയ ഷജീർ ഇക്ബാലിനെ മർദ്ദിച്ച ഏഴംഗ സി.പി.എം സംഘത്തിലെ പ്രതി പെരളം കൊഴുമ്മലിലെ സി.വി.വിഷ്‌ണുപ്രസാദിനെ(28) ഇന്നലെ രാത്രി 10.40 നാണ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, എസ്.ഐ സവ്യസാചി, ഗ്രേഡ് എ.എസ്.ഐ മോഹനൻ, സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവർ ചേർന്ന് വീട്ടിൽ നിന്ന് പിടികൂ ടിയത്.

വിവരമറിഞ്ഞ് രാത്രി 11.45 നാ ണ് സി.പി.എം പ്രവർത്തകർ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കടന്ന് സംഘർഷത്തി നു മുതിർന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347127/case-filed-against-cpm-workers-who-entered-police-station-and-assaulted-si-while-arresting-accused-in-kannur-attempt-to-murder-case)