---
title: "കൂത്തുപറമ്പിൽ കെ.എസ്.കെ.ടി.യു നേതാവ്  കാറിനുള്ളിൽ മരിച്ചനിലയിൽ."
english_title: "KSKTU leader found dead in car in Koothuparamba."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347059/ksktu-leader-found-dead-in-car-in-koothuparamba"
published_at: "2026-03-11T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b13d982136d_Untitled-7_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ കെ.എസ്.കെ.ടി.യു നേതാവ്  കാറിനുള്ളിൽ മരിച്ചനിലയിൽ.

> **Lead Summary:** കൂത്ത്പറമ്പിനടുത്ത് കോളയാട് മേനച്ചോടി കക്കം തോടിലെ കുറ്റിയാടൻ വീട്ടിൽ കെ. പ്രവീണി നെയാണ് കോളയാട് ചോലയിൽ ഉള്ള നിർത്തിയിട്ടുള്ള കാറിനകത്ത് മരിച്ച നിലയിൽ കണ്ടത്.

## Article Content

കൂത്ത്പറമ്പിനടുത്ത് കോളയാട് മേനച്ചോടി കക്കം തോടിലെ കുറ്റിയാടൻ വീട്ടിൽ കെ. പ്രവീണി നെയാണ് കോളയാട് ചോലയിൽ ഉള്ള നിർത്തിയിട്ടുള്ള കാറിനകത്ത് മരിച്ച നിലയിൽ കണ്ടത്.

കണ്ണവം പോലീസ്, ഫോറൻസിക് സ്ക്വാഡും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്കാരം വ്യാഴാഴ്ച നടത്തും. കെ.എസ്.കെ.ടി.യു പേരാവൂർ ഏരിയ കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ മേഖല കമ്മിറ്റിയംഗം എന്നീ നിലയിൽ പ്രവർത്തിക്കുകയായിരുന്നു. സി പി എംമേനച്ചോടി ബ്രാഞ്ച് അംഗം മാധവിയുടെ മകനാണ്.സഹോദരങ്ങൾ: പ്രിയ, പ്രീതി, ജ്യോതിഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347059/ksktu-leader-found-dead-in-car-in-koothuparamba)