---
title: "ചേറ്റംകുന്ന് മണ്ഡലത്തിന്റെ ഹിന്ദു ഏകതാ സമ്മേളനം അമ്പാടി നഗർ  കാവും ഭാഗത്ത്   നടന്നു."
english_title: "The Hindu Unity Conference of the Chetamkunnu constituency was held in the Ambadi Nagar Kavum area."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347050/the-hindu-unity-conference-of-the-chetamkunnu-constituency-was-held-in-the-ambadi-nagar-kavum-area"
published_at: "2026-03-11T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b139864c558_Untitled-6_copy.jpg"
keywords: []
---

# ചേറ്റംകുന്ന് മണ്ഡലത്തിന്റെ ഹിന്ദു ഏകതാ സമ്മേളനം അമ്പാടി നഗർ  കാവും ഭാഗത്ത്   നടന്നു.

> **Lead Summary:** ചേറ്റംകുന്ന് മണ്ഡലത്തിന്റെ ഹിന്ദു ഏകതാ സമ്മേളനം അമ്പാടി നഗർ കാവും ഭാഗത്ത് നടന്നു.മാതാ അമൃതാനന്ദമയി മഠം തലശ്ശേരി മഠാധിപതി സംപൂജ്യ സ്വാമി അദേദാനന്ദാമൃതഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം പ്രസിഡൻ്റ് അഡ്വ.നാരായണൻ കൂറ്റേരി അധ്യക്ഷനായി

## Article Content

ചേറ്റംകുന്ന് മണ്ഡലത്തിന്റെ ഹിന്ദു ഏകതാ സമ്മേളനം അമ്പാടി നഗർ കാവും ഭാഗത്ത് നടന്നു.മാതാ അമൃതാനന്ദമയി മഠം തലശ്ശേരി മഠാധിപതി സംപൂജ്യ സ്വാമി അദേദാനന്ദാമൃതഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം പ്രസിഡൻ്റ് അഡ്വ.നാരായണൻ കൂറ്റേരി അധ്യക്ഷനായി

.ദേവകലാ നൃത്തവിദ്യാലയം സംഘസ്ഥാൻ എടത്തിലമ്പലത്തിന്റെ സ്വാഗത നൃത്തത്തോടെ ആരംഭിച്ച ഏകതാ സമ്മേളനത്തിന്റെ ചടങ്ങിൽകെ. പ്രശാന്ത് വന്ദേ മാതരം ആലപിച്ചു. സംപൂജ്യ സ്വാമി അഭേദാനന്ദാമൃത അനുഗ്രഹ ഭാഷണം നടത്തി.

ചടങ്ങിൽ ഭാരതീയ മസ്ദൂർ സംഘം ക്ഷേത്രീയ സംഘടന സെക്രട്ടറി എം.പി രാജീവൻ, ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

തലശേരി നഗരസഭാംഗം അഡ്വ: മിലി ചന്ദ്ര, മുൻ നഗരസഭാംഗം പ്രേമലത ടീച്ചർ, ഏകതാ സമ്മേളനം രക്ഷാധികാരി കെ.എം ധർമ്മപാലൻ, ഇ.കെ ജയകൃഷ്ണൻ, സത്യൻ കോമരം, സുനിൽ കുമാർ, ഹിന്ദു ഐക്യ വേദി ജില്ലാ കമ്മിറ്റിയംഗം കെ.പി. ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു.

അയോധ്യ നഗർ കാവുംഭാഗം, എടത്തിലമ്പലം എന്നീ സ്ഥലങ്ങളിലെ മാതൃ സമിതി അംഗങ്ങളുടെ തിരുവാതിര നൃത്തത്തിന് ശേഷം വടകര ഹരി ഭജന മണ്ഡലിയുടെ ഭക്തിസാന്ദ്രമായ ഭജനയും നടന്നു.

കെ.സി പ്രശാന്ത് സ്വാഗതവും, സി.വി പ്രകാശൻ നന്ദിയും പറഞ്ഞു. ഭക്ഷണവുമൊരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347050/the-hindu-unity-conference-of-the-chetamkunnu-constituency-was-held-in-the-ambadi-nagar-kavum-area)