---
title: "പുലർച്ചെ വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശമയച്ച് പാലത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ കയർപൊട്ടി ആറ്റിൽ വീണു മരിച്ചു."
english_title: "An autorickshaw driver who tried to hang himself from a bridge by sending a suicide message to his family in the early hours of the morning fell into a river after breaking his rope."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347011/an-autorickshaw-driver-who-tried-to-hang-himself-from-a-bridge-by-sending-a-suicide-message-to-his-family-in-the-early-hours-of-the-morning-fell-into-a-river-after-breaking-his-rope"
published_at: "2026-03-11T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1157f9e8c7_48bb708d-337c-4126-8d5a-02a48d954925.jfif"
keywords: []
---

# പുലർച്ചെ വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശമയച്ച് പാലത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ കയർപൊട്ടി ആറ്റിൽ വീണു മരിച്ചു.

> **Lead Summary:** വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച്പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു.

## Article Content

വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച്പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു.

പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ വി എസ് അനിൽകുമാർ (ശ്രീകുമാർ 60) ആണ് മരിച്ചത്. ബുധൻ പുലർച്ചെ നാലരയോടെ പാലാ വലിയ പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈ വരിയിൽ കെട്ടിയ കയർ പൊട്ടിയ നിലയിൽ കണ്ടെത്തി.

തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. ചൊവ്വാഴ്‌ച മകൻ്റെ കുട്ടിയുടെ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടുകാർക്കൊപ്പം ഉറങ്ങാൻ കിടന്ന അനിൽ പുലർച്ചെ ഓട്ടോറിക്ഷയുമായി പുറത്ത് പോയി. 4.15 ഓടെയാണ് താൻ മരിക്കാൻ പോവുകയാണെന്ന ശബ്ദസന്ദേശം വീട്ടുകാർക്ക് ലഭിച്ചത്.

മകൻ ഉടൻ അന്വേഷിച്ച് എത്തിയപ്പോൾ പാലത്തിന് സമീപം ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. പ്രദേശത്ത് പരിശോധിച്ചപ്പോഴാണ് അനിൽകുമാർ മീനച്ചിലാറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. ഇതിന് മുൻപ് അനിൽ പാലത്തിലൂടെ നടക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347011/an-autorickshaw-driver-who-tried-to-hang-himself-from-a-bridge-by-sending-a-suicide-message-to-his-family-in-the-early-hours-of-the-morning-fell-into-a-river-after-breaking-his-rope)