---
title: "പാചക വാതക സിലിണ്ടറുകൾ കിട്ടാക്കനി ; തലശേരിയിലും,  പാനൂരിലും, കൂത്തുപറമ്പിലും  ഹോട്ടലുകൾ പൂട്ടിത്തുടങ്ങി"
english_title: "Cooking gas cylinders are in short supply; hotels in Thalassery, Panur and Koothuparamba have started closing."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346871/cooking-gas-cylinders-are-in-short-supply-hotels-in-thalassery-panur-and-koothuparamba-have-started-closing"
published_at: "2026-03-10T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b01a6af2ffb_Untitled-1_copy.jpg"
keywords: []
---

# പാചക വാതക സിലിണ്ടറുകൾ കിട്ടാക്കനി ; തലശേരിയിലും,  പാനൂരിലും, കൂത്തുപറമ്പിലും  ഹോട്ടലുകൾ പൂട്ടിത്തുടങ്ങി

> **Lead Summary:** പാനൂർ : പാചകവാതക സിലിണ്ടറുകളുടെ വില വർദ്ധിച്ചതും ആവശ്യത്തിനനുസരിച്ച് ലഭ്യമല്ലാത്തതും കാരണം പ്രതിസന്ധിയിലായി ഹോട്ടൽ മേഖല. ഗാർഹിക ആവശ്യങ്ങൾക്കുള്ളവയ്ക്ക് 60 രൂപയും വാണിജ്യാവശ്യങ്ങളുടേതിന് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്. ജില്ലയിൽ 3,000ത്തി ലധികം ചെറുതും വലുതുമായ ഹോട്ടലുകളാണുള്ളത്. ഇതോടെ അധിക ദിവസം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാ ണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

## Article Content

പാനൂർ : പാചകവാതക സിലിണ്ടറുകളുടെ വില വർദ്ധിച്ചതും ആവശ്യത്തിനനുസരിച്ച് ലഭ്യമല്ലാത്തതും കാരണം പ്രതിസന്ധിയിലായി ഹോട്ടൽ മേഖല. ഗാർഹിക ആവശ്യങ്ങൾക്കുള്ളവയ്ക്ക് 60 രൂപയും വാണിജ്യാവശ്യങ്ങളുടേതിന് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്. ജില്ലയിൽ 3,000ത്തി ലധികം ചെറുതും വലുതുമായ ഹോട്ടലുകളാണുള്ളത്. ഇതോടെ അധിക ദിവസം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാ ണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ലഭ്യത കുറഞ്ഞതോടെ ആഗോള വിപണിയിൽ വില കുത്തനെ കൂടിയതോടെയാണ് ഇന്ത്യൻ കമ്പനികളും വില വർധിപ്പിച്ചത്. ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, സ്‌കൂളുകൾ, അഗതി മന്ദിരങ്ങൾ, കാൻ്റിനുകൾ, ആശുപത്രികൾ, സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവർ അടിക്കടിയുളള വിലക്കയറ്റ ത്തിൽ ആശങ്കയിലാണ്.

പച്ചക്കറി, പലചരക്ക് സാധനങ്ങൾ എന്നിവയുടെ വില കുതിക്കുന്ന സാഹചര്യത്തിൽ ഭക്ഷണവില കൂട്ടാതെ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് ഹോട്ടൽ വ്യവസായികൾ ചോദിക്കുന്നത്. അടുക്കളയിൽ ഗ്യാസില്ലെങ്കിൽ എങ്ങനെ മുന്നോട്ട് പോകുമെന്ന ആധിയിലാണ് ഓരോ കുടുംബം. ഇപ്പോഴത്തെ സർക്കാർ ഉത്തരവ് പ്രകാരം പാചകവാതകം. സ്‌കൂളുകൾക്കും ഹോസ്‌പിറ്റ്ലുകൾക്കും എത്തിക്കാനുള്ള ആദ്യ പരിഗണനയാണ് നൽകിയിട്ടുള്ളത്.

ഭൂരിഭാഗം ഹോട്ടലുകളും ഗ്യാസിനെ ആശ്രയിച്ചാണ് പാചകം ചെയ്യുന്നത്. വിറകടുപ്പ് രീതിയെല്ലാം ഏറെക്കുറെ അപ്രത്യക്ഷമായ സ്ഥിതിയാണ്. ഏതാനും ചില ചെറുകിട

ഹോട്ടലുകൾ മാത്രമേ വിറകടുപ്പിനെ ആശ്രയിക്കുന്നുള്ളൂ. വലിയ ഹോട്ടലുകളിൽ ദിവസം 10 മുതൽ 15 സിലിണ്ടർ വരെ ഉപയോഗിക്കാറുണ്ട്. ചെറിയ ഹോട്ടലുകളിൽ വരെ രണ്ട് സിലിണ്ടറുകൾ ദിവസവും വേണ്ട സ്ഥിതിയാണ്. നിലവിൽ ഭക്ഷണങ്ങളുടെ വിലയിൽ വർദ്ധനവ് വരുത്തിയിട്ടില്ല. സ്ഥിതി രൂക്ഷമായാൽ ആവശ്യമായ തീരുമാനമെടു ക്കാനാണ് ഹോട്ടൽ ആൻ്റ് റെ സ്‌റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

നോമ്പ് കാലമായതിനാൽ ജില്ലയിൽ പല ഭക്ഷണശാലക ളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി കാരണം ഇനി അവയിൽ പലതും തുറക്കുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഇവർ പറയുന്നു. ഇപ്പോൾ പല ഗ്യാസ് ഏജൻസി കളെയും ആശ്രയിച്ചാണ് ജില്ലയിലെ ഹോട്ടൽ മേഖല പിടിച്ചുനിൽക്കുന്നത്.

രാജ്യത്ത് 40 ദിവസത്തേക്കു ള്ള പാചകവാതക ശേഖരമു ണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് വില കുത്തനെ ഉയർന്നത്. പശ്ചിമേഷ്യൻ സംഘർഷ ത്തിൻ്റെ പശ്ചാത്തലത്തിൽ ക്ഷാമം ഭയന്ന് ജനങ്ങൾ കൂട്ടത്തോടെ സിലിണ്ടർ വാങ്ങിക്കൂട്ടുന്ന സ്ഥിതിയുമുണ്ട്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കു മെന്ന നിരീക്ഷണത്തെ തുടർന്ന് ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായത്. സാധാരണയായി ദിവസം രണ്ടായിരം ബുക്കിംഗുകൾ നടക്കാറുള്ള ഏജൻസികളിൽ പോലും ഇപ്പോൾ അയ്യായിരത്തിന് മുകളിൽ ബുക്കിംഗുകളാണ് ലഭിക്കുന്നത്. 2025 ഏപ്രിലിലാണ് ഒടുവിൽ വില വർദ്ധിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346871/cooking-gas-cylinders-are-in-short-supply-hotels-in-thalassery-panur-and-koothuparamba-have-started-closing)