---
title: "വ്യാജ ചെക്ക് നൽകി വഞ്ചിച്ചു ;  വീട്ടമ്മക്ക് കാൽ കോടി പിഴയും ആറ് മാസം തടവും വിധിച്ച് തളിപ്പറമ്പ് കോടതി"
english_title: "Housewife fined Rs 250,000 and sentenced to six months in prison by Taliparamba court for cheating by issuing fake cheque"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346809/housewife-fined-rs-250000-and-sentenced-to-six-months-in-prison-by-taliparamba-court-for-cheating-by-issuing-fake-cheque"
published_at: "2026-03-10T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afdbfa97fae_images.jfif"
keywords: []
---

# വ്യാജ ചെക്ക് നൽകി വഞ്ചിച്ചു ;  വീട്ടമ്മക്ക് കാൽ കോടി പിഴയും ആറ് മാസം തടവും വിധിച്ച് തളിപ്പറമ്പ് കോടതി

> **Lead Summary:** വ്യാജ ചെക്ക് നൽകി വഞ്ചിച്ചതിന് വീട്ടമ്മക്ക് തടവുംപിഴയും. നടുവിലെ ഫോർബൽ എം. ജോസഫിൻ്റെ പരാതിയിൽ തിരുവനന്തപുരം മുട്ടത്തറ അംബിക വിലാസത്തിൽ ഗിരിജാകുമാ രിയെയാണ് 24, 47,850 രൂപ പിഴയൊടുക്കാനും, ആറ് മാസം തടവിനും തളിപ്പറമ്പ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അനുരാജ് ശിക്ഷിച്ചത്.

## Article Content

വ്യാജ ചെക്ക് നൽകി വഞ്ചിച്ചതിന് വീട്ടമ്മക്ക് തടവുംപിഴയും. നടുവിലെ ഫോർബൽ എം. ജോസഫിൻ്റെ പരാതിയിൽ തിരുവനന്തപുരം മുട്ടത്തറ അംബിക വിലാസത്തിൽ ഗിരിജാകുമാ രിയെയാണ് 24, 47,850 രൂപ പിഴയൊടുക്കാനും, ആറ് മാസം തടവിനും തളിപ്പറമ്പ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അനുരാജ് ശിക്ഷിച്ചത്.

തയ്യൽക്കട നടത്തുന്ന ഗിരിജാകുമാരി വായ്‌പ തിരിച്ചടക്കാത്തതിനെത്തുടർന്ന് ഭൂമി ജപ്‌തി ചെയ്യാൻ ബാങ്ക് നടപടി ആരംഭിച്ചിരുന്നു. തുക തിരിച്ചടക്കാൻ 2021 ജൂലായ് 30ന് ഗിരിജാകുമാരിക്ക് ഫോർബൽ ജോസഫ് 16,90,000 രൂപ നൽകിയിരുന്നു. ഇതിന് ഈടായി ഗിരിജാ കുമാരി നൽകിയ എസ്.ബി.ഐയുടെ ചെക്ക് പിന്നീട് പണമില്ലാതെ മടങ്ങിയതോടെയാണ് അഡ്വ. ജോജോ മുഖേന പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346809/housewife-fined-rs-250000-and-sentenced-to-six-months-in-prison-by-taliparamba-court-for-cheating-by-issuing-fake-cheque)