---
title: "101ആം വാർഷികാഘോഷം ; സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ"
english_title: "101st anniversary celebration; Central Puthur LP School organizes free eye check-up camp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346774/101st-anniversary-celebration-central-puthur-lp-school-organizes-free-eye-check-up-camp"
published_at: "2026-03-10T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afc28343d20_Untitled-6_copy.jpg"
keywords: []
---

# 101ആം വാർഷികാഘോഷം ; സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ

> **Lead Summary:** പുത്തൂർ: സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ 101ാം വർഷികാഘോഷവുമായി ബന്ധപ്പെട്ട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

പുത്തൂർ: സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ 101ാം വർഷികാഘോഷവുമായി ബന്ധപ്പെട്ട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ ,കണ്ണൂർ ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു ക്യാമ്പ് നടന്നത്. പ്രധാന അധ്യാപിക അജിത ടി .കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ എ.ടി ഉദ്ഘാടനം ചെയ്തു .

പി .ടി .എ പ്രസിഡൻ്റ് വിജേഷ് .കെ അധ്യക്ഷത വഹിച്ചു .ക്യാമ്പ് കോർഡിനേറ്റർ അരവിന്ദാക്ഷൻ സത്യൻ കൈവേലിക്കൽ പ്രീതി (JP HN ), കെ. റൂബി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346774/101st-anniversary-celebration-central-puthur-lp-school-organizes-free-eye-check-up-camp)