---
title: "മട്ടന്നൂരിൽ വീട്ടമ്മയെയും, കൊച്ചുമകളെയും  അപമാനിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്"
english_title: "Case filed against auto driver who insulted housewife and granddaughter in Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346764/case-filed-against-auto-driver-who-insulted-housewife-and-granddaughter-in-mattannur"
published_at: "2026-03-10T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afbce032377_police.1697912334.jpg"
keywords: []
---

# മട്ടന്നൂരിൽ വീട്ടമ്മയെയും, കൊച്ചുമകളെയും  അപമാനിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** യാത്രക്കാരിയായ വീട്ടമ്മയെ അശ്ലീലഭാഷയിൽ ചീത്ത വിളിക്കുകയും ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി അപമാനിക്കുകയും ചെയ്‌തുവെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

യാത്രക്കാരിയായ വീട്ടമ്മയെ അശ്ലീലഭാഷയിൽ ചീത്ത വിളിക്കുകയും ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി അപമാനിക്കുകയും ചെയ്‌തുവെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

പട്ടാന്നൂരിലെ വീട്ടമ്മയുടെ പരാതിയിലാണ് ഓട്ടോഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്. 7 ന് ഉച്ചയ്ക്ക് ഒരു മണിക്കും 1.30 മണിക്കുമിടയിലാണ് സംഭവം.

പരാതിക്കാരിയും, കൊച്ചുമകളും ഓട്ടോറിക്ഷയിൽ മട്ടന്നൂർ ബസ് സ്റ്റാൻ്റിൽ നിന്നും നായാട്ടുപാറ യിലേക്ക് യാത്ര ചെയ്യവേ പ്രതി പരാതിക്കാരിയേയും, കൊച്ചുമകളെയും അശ്ലീലഭാഷയിൽ ചീത്തവിളിച്ച് ഭീഷണി പ്പെടുത്തിയും ഓട്ടോയിൽ നിന്നും ബലമായി പിടിച്ചിറക്കി കൈ കൊണ്ട് മർദ്ദിക്കുകയും തടയാൻ ചെന്ന പ്രായ പൂർത്തിയാകാത്ത കൊച്ചുമകളെ മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346764/case-filed-against-auto-driver-who-insulted-housewife-and-granddaughter-in-mattannur)