---
title: "മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം ;' കല്ലും, ചെരിപ്പും വലിച്ചെറിഞ്ഞു, പൊലീസ് ലാത്തിവീശി"
english_title: "CPM-BJP clash during Muzhappilangad festival; 'Stones and shoes thrown, police lathi-charged'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346754/cpm-bjp-clash-during-muzhappilangad-festival-stones-and-shoes-thrown-police-lathi-charged"
published_at: "2026-03-10T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afb3e4c3dde_69afacc5d730b_Screenshot_2026-03-10_110046.jpg"
keywords: []
---

# മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം ;' കല്ലും, ചെരിപ്പും വലിച്ചെറിഞ്ഞു, പൊലീസ് ലാത്തിവീശി

> **Lead Summary:** മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇരു വിഭാഗമായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ സ്‌ഥലത്തുനിന്നും ഒഴിപ്പിച്ചു.

## Article Content

മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇരു വിഭാഗമായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ സ്‌ഥലത്തുനിന്നും ഒഴിപ്പിച്ചു.

ശനിയാഴ്ച്‌ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്‌ച പുലർച്ചെ 2.30 ഓടെയാണ് സംഘർഷമുണ്ടായത്. വിവിധ സ്‌ഥലങ്ങളിൽനിന്നും ക്ഷേത്രത്തിലേക്കു കാഴ്ച‌വരവുകൾ വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

കഴിഞ്ഞ വർഷവും ക്ഷേത്രത്തിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്ന് ഇക്കുറിയും ശക്‌തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിരുന്നു.

ഒപ്പം പൊലീസ് ഭാരവാഹികളുമായി ചർച്ച നടത്തുകയും പാർട്ടി ചിഹ്‌നങ്ങൾ അടക്കമുള്ളവ കാഴ്ച്‌ചവരവുകളിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനൊപ്പം ചെണ്ടമേളം ഒഴികെ ഡിജെ അടക്കമുള്ള മറ്റ് ആഘോഷങ്ങൾക്കുള്ള അനുമതിയും നൽകിയിരുന്നില്ല. എന്നാൽ ഇക്കുറിയും പാർട്ടി ചിഹ്നങ്ങൾ ഇരുവിഭാഗവും കാഴ്ച‌വരവുകളിലെ കലശങ്ങളിൽ അടക്കം ഉൾപ്പെടുത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346754/cpm-bjp-clash-during-muzhappilangad-festival-stones-and-shoes-thrown-police-lathi-charged)