---
title: "തളിപ്പറമ്പിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ അഞ്ചംഗ കുടുംബം  സഞ്ചരിച്ച കാർ   അപകടത്തിൽ പെട്ടു ; രക്ഷകനായി ഫൈസലും, ഒപ്പം ബസ് യാത്രികരും"
english_title: "A family of five returning from a temple visit in Taliparambi met with an accident in their car; Faisal and other bus passengers were the saviors"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346679/a-family-of-five-returning-from-a-temple-visit-in-taliparambi-met-with-an-accident-in-their-car-faisal-and-other-bus-passengers-were-the-saviors"
published_at: "2026-03-09T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aefcc6ea3a3_Untitled-1_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ അഞ്ചംഗ കുടുംബം  സഞ്ചരിച്ച കാർ   അപകടത്തിൽ പെട്ടു ; രക്ഷകനായി ഫൈസലും, ഒപ്പം ബസ് യാത്രികരും

> **Lead Summary:** ക്ഷേത്രദർശനംകഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ മരത്തിലിടിച്ച് മറിഞ്ഞ കുടുംബത്തിന് രക്ഷകനായി യുവാവും, ബസ് യാത്രികരും. കരിമ്പം പാലത്തിൽ ആയിരുന്നു അപകടം. നീലേശ്വരം സ്വദേശികളായ അഞ്ചംഗ കുടുംബം ഇരിട്ടിയിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു. മടങ്ങുന്നതിനിടെ കെ. എൽ 60 എക്സ് 4494 കാർ കരിമ്പം പാലത്തിന് സമീപത്തെ മരത്തിലിടിച്ച് മറിഞ്ഞു. പുറത്തിറങ്ങാൻ ഇവർ ശ്രമിക്കുന്നതിനിടെ വാഹനത്തിനകത്തെ ഗ്യാസ് ചോരുകയും ചെയ്തതോടെ കുടുംബം അവശനിലയിലായി.

## Article Content

ക്ഷേത്രദർശനംകഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ മരത്തിലിടിച്ച് മറിഞ്ഞ കുടുംബത്തിന് രക്ഷകനായി യുവാവും, ബസ് യാത്രികരും. കരിമ്പം പാലത്തിൽ ആയിരുന്നു അപകടം. നീലേശ്വരം സ്വദേശികളായ അഞ്ചംഗ കുടുംബം ഇരിട്ടിയിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു. മടങ്ങുന്നതിനിടെ കെ. എൽ 60 എക്സ് 4494 കാർ കരിമ്പം പാലത്തിന് സമീപത്തെ മരത്തിലിടിച്ച് മറിഞ്ഞു. പുറത്തിറങ്ങാൻ ഇവർ ശ്രമിക്കുന്നതിനിടെ വാഹനത്തിനകത്തെ ഗ്യാസ് ചോരുകയും ചെയ്തതോടെ കുടുംബം അവശനിലയിലായി.

മന്നയിൽ വർക്കുഷോപ്പ് നടത്തിപ്പുകാരനായ വായാട് സ്വദേശിയും കുറുമാത്തൂരിൽ താമസക്കാരനുമായ ഫസൽ ഈ സമയം ഇവിടെയെത്തി. വാഹനം ലോക്കായതിനാൽ ഇവരെ പുറത്തിറക്കാൻ സാധിച്ചില്ല. തുടർന്ന് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ഫസൽ കാറിൻ്റെ മുൻവശത്തെ ഗ്ലാസ് തകർത്തു. ഇതോടെയാണ് വാഹന ത്തിലുണ്ടായിരുന്നവർക്ക് ശ്വസിക്കാൻ സാധിച്ചത്. അപകടസ്ഥല ത്തുകൂടി കടന്നുപോവുകയായിരുന്ന സ്വകാര്യ ബസ് യാത്രികരും പുറത്തിറങ്ങിയാണ് കാർ നേരെയാക്കി പരിക്കേറ്റവരെ പുറത്തെത്തിച്ചത്. തുടർന്ന് കുടുംബത്തെ സഹകരണാ ശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ സ്ത്രീയെ കണ്ണൂരിലെ ആശുപത്രിയിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346679/a-family-of-five-returning-from-a-temple-visit-in-taliparambi-met-with-an-accident-in-their-car-faisal-and-other-bus-passengers-were-the-saviors)