---
title: "നിടുമ്പ്രത്തുകാരുടെ സഹജീവി സ്നേഹം മാതൃകാപരമാണെന്ന് പി.ജയരാജൻ ; സുഗതൻ മാട്ടാൻ കുടുംബ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി"
english_title: "P. Jayarajan says the love of fellow human beings of Nidumbrath is exemplary; Sugathan Mattan hands over the family assistance fund to the family"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346608/p-jayarajan-says-the-love-of-fellow-human-beings-of-nidumbrath-is-exemplary-sugathan-mattan-hands-over-the-family-assistance-fund-to-the-family"
published_at: "2026-03-09T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae926b957e3_Untitled-3_copy.jpg"
keywords: []
---

# നിടുമ്പ്രത്തുകാരുടെ സഹജീവി സ്നേഹം മാതൃകാപരമാണെന്ന് പി.ജയരാജൻ ; സുഗതൻ മാട്ടാൻ കുടുംബ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി

> **Lead Summary:** നിടുമ്പ്രം പ്രദേശത്തുകാരുടെ സഹജീവി സ്നേഹവും, സഹകരണ മനോഭാവം ഏറെ മാതൃകാപരമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. അകാലത്തിൽ മരണമടഞ്ഞ നിടുമ്പ്രത്തെ മാട്ടാൻ സുഗതൻ കുടുംബ സഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു പി.ജയരാജൻ.കലാസാംസ്കാരിക പ്രവർത്തകനും, പൊതുപ്രവർത്തകനും അകാലത്തിൽ മരണമടഞ്ഞുപോയ നിടുമ്പ്രത്തെ മാട്ടാൻ സുഗതൻ കുടുംബ സഹായ ഫണ്ട് സി. പി. എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ കൈമാറി.

## Article Content

നിടുമ്പ്രം പ്രദേശത്തുകാരുടെ സഹജീവി സ്നേഹവും, സഹകരണ മനോഭാവം ഏറെ മാതൃകാപരമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. അകാലത്തിൽ മരണമടഞ്ഞ നിടുമ്പ്രത്തെ മാട്ടാൻ സുഗതൻ കുടുംബ സഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു പി.ജയരാജൻ.കലാസാംസ്കാരിക പ്രവർത്തകനും, പൊതുപ്രവർത്തകനും അകാലത്തിൽ മരണമടഞ്ഞുപോയ നിടുമ്പ്രത്തെ മാട്ടാൻ സുഗതൻ കുടുംബ സഹായ ഫണ്ട് സി. പി. എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ കൈമാറി.

നിടുമ്പ്രം വയലിൽ പീടികയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് സുഗതൻ്റെ കുടുംബത്തിന് തുക കൈമാറിയത്.ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസി.എൻ. അനൂപ് അധ്യക്ഷത വഹിച്ചു.

കെ. ദിനേഷ് ബാബു, പന്ന്യന്നൂർ പഞ്ചായത്ത് അംഗം എൻ.പി രാജൻ, ചൊക്ലി പഞ്ചായത്ത് അംഗം കെ.പ്രദീപ്, പി.കെ. ദയാനന്ദൻ മാസ്റ്റർ, എ. കെ. പ്രദീശൻ, പ്രമോദ് കാഞ്ഞിരാട്ട്, ബി.കെ.വി വിജേഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346608/p-jayarajan-says-the-love-of-fellow-human-beings-of-nidumbrath-is-exemplary-sugathan-mattan-hands-over-the-family-assistance-fund-to-the-family)