---
title: "മൂന്ന് വയസുള്ള കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുടമ ഞെട്ടി ;  കോട്ടയത്ത് വീടിനുള്ളിൽ  ദമ്പതികളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി"
english_title: "Homeowner shocked after hearing three-year-old child crying; Couple found lying in blood inside house in Kottayam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346602/homeowner-shocked-after-hearing-three-year-old-child-crying-couple-found-lying-in-blood-inside-house-in-kottayam"
published_at: "2026-03-09T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae8dbc96568_69ae72da87ba9_dead.jpg"
keywords: []
---

# മൂന്ന് വയസുള്ള കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുടമ ഞെട്ടി ;  കോട്ടയത്ത് വീടിനുള്ളിൽ  ദമ്പതികളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** (www.panoornews.in0പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നു.

## Article Content

(www.panoornews.in0പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയുമുണ്ടായിരുന്നു.

ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. കുട്ടിക്ക് പ്രശ്നങ്ങളൊന്നുമില്ല. ഒരാഴ്ച മുമ്പാണ് ഇവർ വാടകക്ക് താമസിക്കാനെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഉടമ വന്നു നോക്കിയപ്പോൾ വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു.

വീട്ടുടമ ഇവരെ ഇവിടേക്ക് എത്തിച്ചയാളുമായി ബന്ധപ്പെടുകയും അയാളെത്തി ഇരുവരും ചേർന്ന് മറ്റൊരു താക്കോൽ ഉപയോ​ഗിച്ച് വീട് തുറക്കുകയും ചെയ്തപ്പോഴാണ് ഹാളിൽ ദമ്പതികൾ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവരിവിടെ വന്നതിന് ശേഷം വീട്ടിനുള്ളിൽ നിന്നും ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ഇവർ കടുത്ത സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നതായി ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബലപ്രയോ​ഗത്തിന്റെ സാഹചര്യങ്ങളൊന്നും വീട്ടിലില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നതായി പൊൻകുന്നം പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346602/homeowner-shocked-after-hearing-three-year-old-child-crying-couple-found-lying-in-blood-inside-house-in-kottayam)