---
title: "മൈസൂരില്‍ നിയന്ത്രണം വിട്ട ലോറി മരത്തില്‍ ഇടിച്ച്‌ മറിഞ്ഞു; മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം"
english_title: "A lorry lost control in Mysore and crashed into a tree; Malappuram natives met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346381/a-lorry-lost-control-in-mysore-and-crashed-into-a-tree-malappuram-natives-met-a-tragic-end"
published_at: "2026-03-08T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad0b9a68173_ad2fce23-28f8-4a42-8072-da020240bbd4.jpg"
keywords: []
---

# മൈസൂരില്‍ നിയന്ത്രണം വിട്ട ലോറി മരത്തില്‍ ഇടിച്ച്‌ മറിഞ്ഞു; മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** കർണാടകയില്‍ മൈസൂർ മുതൂർ റോഡില്‍ തുംകൂരില്‍ വെച്ചുണ്ടായ ലോറി അപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.

## Article Content

കർണാടകയില്‍ മൈസൂർ മുതൂർ റോഡില്‍ തുംകൂരില്‍ വെച്ചുണ്ടായ ലോറി അപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.

കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീൻ(22)ചോക്കാട് മാളിയേക്കല്‍ തട്ടാരമുണ്ടയില്‍ സ്വദേശി പണിക്കരുന്നൻ അബ്ദുല്ലയുടെ മകൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

നിയന്ത്രണം വിട്ട ലോറി മരത്തില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായത്. സേലത്തേക്ക് ടയറുമായി പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346381/a-lorry-lost-control-in-mysore-and-crashed-into-a-tree-malappuram-natives-met-a-tragic-end)