---
title: "ചൊക്ലിയിൽ നെഞ്ചുവേദനയനുഭവപ്പെട്ട ഡ്രൈവർ പെട്രോൾ ടാങ്കർ ലോറി മതിലിലിടിച്ചു നിർത്തി ; ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവർ മരിച്ചു, ഒഴിവായത് വൻ അപകടം"
english_title: "Accident # death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346330/accident-death"
published_at: "2026-03-07T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac4cc27c3ca_1001139908.jpg"
keywords: []
---

# ചൊക്ലിയിൽ നെഞ്ചുവേദനയനുഭവപ്പെട്ട ഡ്രൈവർ പെട്രോൾ ടാങ്കർ ലോറി മതിലിലിടിച്ചു നിർത്തി ; ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവർ മരിച്ചു, ഒഴിവായത് വൻ അപകടം

> **Lead Summary:** മത്തിപ്പറമ്പ് കല്ലിൽ മൊട്ടയിൽ 6 മണിക്കാണ് സംഭവം. PY 03 A 8397 നമ്പർ പെട്രോൾ ടാങ്കർ ലോറി ഡ്രൈവർ പള്ളൂർ കണ്ണോത്ത് ചന്ദ്രനാണ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത്.

## Article Content

മത്തിപ്പറമ്പ് കല്ലിൽ മൊട്ടയിൽ 6 മണിക്കാണ് സംഭവം. PY 03 A 8397 നമ്പർ പെട്രോൾ ടാങ്കർ ലോറി ഡ്രൈവർ പള്ളൂർ കണ്ണോത്ത് ചന്ദ്രനാണ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത്.

തുടർന്ന് ചന്ദ്രൻ റോഡരികിലെ മതിലിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറ്റുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചന്ദ്രനെ ചൊക്ലി സി.എം.സി മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346330/accident-death)