---
title: "കതിരൂർ സ്വദേശിനി നിരഞ്ജന ഓൾ ഇന്ത്യാ ബോക്സിംഗ് ചാമ്പ്യന്ഷിപ്പിൽ പങ്കെടുക്കാൻ പഞ്ചാബിലേക്ക് ; യാത്രയയപ്പൊരുക്കി കതിരൂർ ഗ്രാമപഞ്ചായത്തും, പാട്യം ഗോപാലൻ സ്മാരക വായനശാലയും"
english_title: "Kathiroor native Niranjana to Punjab to participate in All India Boxing Championship; Kathiroor Grama Panchayat and Patyam Gopalan Memorial Library prepare for her trip"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346250/kathiroor-native-niranjana-to-punjab-to-participate-in-all-india-boxing-championship-kathiroor-grama-panchayat-and-patyam-gopalan-memorial-library-prepare-for-her-trip"
published_at: "2026-03-07T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abee3880f48_Untitled-5_copy.jpg"
keywords: []
---

# കതിരൂർ സ്വദേശിനി നിരഞ്ജന ഓൾ ഇന്ത്യാ ബോക്സിംഗ് ചാമ്പ്യന്ഷിപ്പിൽ പങ്കെടുക്കാൻ പഞ്ചാബിലേക്ക് ; യാത്രയയപ്പൊരുക്കി കതിരൂർ ഗ്രാമപഞ്ചായത്തും, പാട്യം ഗോപാലൻ സ്മാരക വായനശാലയും

> **Lead Summary:** പഞ്ചാബിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വേണ്ടി തരുവണ തെരുവിൽ നിന്നും പോകുന്ന നിരഞ്ജന മധുസൂദനനെ കതിരൂർ ജ്യോതി ടാക്കീസിൽ വച്ച് കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും പാട്യം ഗോപാലൻ സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

## Article Content

പഞ്ചാബിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വേണ്ടി തരുവണ തെരുവിൽ നിന്നും പോകുന്ന നിരഞ്ജന മധുസൂദനനെ കതിരൂർ ജ്യോതി ടാക്കീസിൽ വച്ച് കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും പാട്യം ഗോപാലൻ സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം തലശ്ശേരി കോപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡണ്ട് എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജയ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീത, കതിരൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോസ്‌ന, സി. വത്സൻ, പ്രഭാകരൻ മാവള്ളി എന്നിവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. സുധീഷ് അധ്യക്ഷത വഹിച്ചു. ദിനേശ് കൂടാളി സ്വാഗതവും, വായനശാല പ്രസിഡണ്ട് കെ.കെ അനിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346250/kathiroor-native-niranjana-to-punjab-to-participate-in-all-india-boxing-championship-kathiroor-grama-panchayat-and-patyam-gopalan-memorial-library-prepare-for-her-trip)