---
title: "പശ്ചാത്തല വികസനത്തിന് മുൻഗണന നൽകി ചൊക്ലി പഞ്ചായത്ത്"
english_title: "Chokli Panchayat prioritizes infrastructure development"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346240/chokli-panchayat-prioritizes-infrastructure-development"
published_at: "2026-03-07T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abe8cb13484_Untitled-7_copy.jpg"
keywords: []
---

# പശ്ചാത്തല വികസനത്തിന് മുൻഗണന നൽകി ചൊക്ലി പഞ്ചായത്ത്

> **Lead Summary:** ചൊക്ലി: റോഡ്, ,വെള്ളം, വെളിച്ചം, ശുചിത്വം, കളിയിടങ്ങൾ എന്നിങ്ങനെ പശ്ചാത്തലവികസനത്തിന് ഊന്നൽ നൽകിയ ചൊക്ലി ഗ്രാമപ്പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡൻറ് കെ.എം.സപ്ന അവതരിപ്പിച്ചു.

## Article Content

ചൊക്ലി: റോഡ്, ,വെള്ളം, വെളിച്ചം, ശുചിത്വം, കളിയിടങ്ങൾ എന്നിങ്ങനെ പശ്ചാത്തലവികസനത്തിന് ഊന്നൽ നൽകിയ ചൊക്ലി ഗ്രാമപ്പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡൻറ് കെ.എം.സപ്ന അവതരിപ്പിച്ചു.

ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി 8,64,69,000 രൂപ ഈ മേഖലയ്ക്ക് നൽകും. അടിസ്ഥാന സൗകര്യവിക സനത്തിനും കളിസ്ഥലം എന്നിവയ്ക്കുമായി 1,13,00,000 രൂപയും മാറ്റി വെച്ചിട്ടുണ്ട്. ശുചിത്വമേഖലയിൽ അങ്കണവാടി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽ ശുചിത്വ ബോധവത്കരണവും ആവശ്യമായ പിന്തുണയും ഉൾപ്പെടെ നൽകിക്കൊണ്ട് വിവിധ മേഖലയിലുള്ള 1,88,68,000 രൂപയുടെ പദ്ധതിയുണ്ടാകും.

സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പഞ്ചായത്ത് എന്ന നിലയിൽ ഗ്രാമവണ്ടി ഉൾപ്പെടെയുള്ള സംവിധാനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 24,40,24,973 രൂപ വരവും 23,55,31,692 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 84,93,281 രൂപ മിച്ചമാണ്. പ്രസിഡന്റ് എൻ.അനൂപ് അധ്യക്ഷത വഹിച്ചു. സെക്രട്ട റി വി.അനിഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി. ജയചന്ദ്രൻ, കെ.ടി.കെ.പ്രദീപൻ, കെ.പി.ഷമീന എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346240/chokli-panchayat-prioritizes-infrastructure-development)