---
title: "ഇലക്ഷൻ ; ചൊക്ലി, ന്യൂമാഹി, മാഹി അതിർത്തികളിൽ മാഹി - തലശേരി പൊലീസിൻ്റെ സംയുക്ത പരിശോധന  "
english_title: "Election; Mahe - Thalassery police conduct joint inspection at Chokli, New Mahe and Mahe borders"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346236/election-mahe-thalassery-police-conduct-joint-inspection-at-chokli-new-mahe-and-mahe-borders"
published_at: "2026-03-07T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abe8219ed38_bhbhbh.jpg"
keywords: []
---

# ഇലക്ഷൻ ; ചൊക്ലി, ന്യൂമാഹി, മാഹി അതിർത്തികളിൽ മാഹി - തലശേരി പൊലീസിൻ്റെ സംയുക്ത പരിശോധന  

> **Lead Summary:** തലശ്ശേരി സബ് ഡിവിഷനിലെ ചൊക്ലി, ന്യൂമാഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലും മാഹി അതിർത്തിയിലും മാഹി എസ്‌പി ഡോ.വിനയ്കുമാർ ഗാഡ്ഗെയുടെയും, തലശ്ശേരി എഎസ്‌പി ഡോ. നന്ദഗോപന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള സുരക്ഷ ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു പരിശോധന. മാഹി, ന്യൂമാഹി, ചൊക്ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അതിർത്തി റോഡുകളിൽ നിലവിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചു.

## Article Content

തലശ്ശേരി സബ് ഡിവിഷനിലെ ചൊക്ലി, ന്യൂമാഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലും മാഹി അതിർത്തിയിലും മാഹി എസ്‌പി ഡോ.വിനയ്കുമാർ ഗാഡ്ഗെയുടെയും, തലശ്ശേരി എഎസ്‌പി ഡോ. നന്ദഗോപന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള സുരക്ഷ ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു പരിശോധന. മാഹി, ന്യൂമാഹി, ചൊക്ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അതിർത്തി റോഡുകളിൽ നിലവിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചു.

കൂടുതൽ ഇടങ്ങളിൽ പുതിയവ സ്‌ഥാപിച്ചും, അതിർത്തിയിലുള്ള നിയമലംഘനങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനും സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പരിശോധന.

വരും ദിവസങ്ങളിൽ പ്രദേശത്ത് പൊലീസിന്റെ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തി നിയമ ലംഘകരെയും കുറ്റവാളികളെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് എഎസ്‌പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346236/election-mahe-thalassery-police-conduct-joint-inspection-at-chokli-new-mahe-and-mahe-borders)