---
title: "ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ നൽകി ; തലശേരി, ചൊക്ലി, ന്യൂ മാഹി, ധർമ്മടം, കൂത്ത്പറമ്പ്, കണ്ണവം മേഖലകളിൽ നിരവധി യുവാക്കൾ കുടുങ്ങി "
english_title: "Online fraudsters were given bank accounts to use; many youths were trapped in Thalassery, Chokli, New Mahe, Dharmadam, Koothparamba and Kannavam areas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346186/online-fraudsters-were-given-bank-accounts-to-use-many-youths-were-trapped-in-thalassery-chokli-new-mahe-dharmadam-koothparamba-and-kannavam-areas"
published_at: "2026-03-07T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc61c0ec78_police.1697912334.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ നൽകി ; തലശേരി, ചൊക്ലി, ന്യൂ മാഹി, ധർമ്മടം, കൂത്ത്പറമ്പ്, കണ്ണവം മേഖലകളിൽ നിരവധി യുവാക്കൾ കുടുങ്ങി 

> **Lead Summary:** ഓൺലൈൻ തട്ടിപ്പിന് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകി തട്ടിപ്പിന് ഒത്താശ ചെയ്‌തതിന് ജില്ലയിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു. ഓർപ്പറേഷൻ സൈബർ ഹണ്ടിന്റെ ഭാഗമായാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇന്നലെ റെയ്‌ഡ് നടത്തിയത്. ടൗൺ സി.ഐ: പി.എ.ബിനുമോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ രാജീവ് ഗാന്ധി റോഡിലെ ലേബർ ബാങ്ക് സഹകരണ സൊസൈറ്റിക്കെതിരെ കേസെ ടുത്തു. ഓൺലൈൻ തട്ടിപ്പിന് കണ്ണിയായി പ്രവർത്തിച്ച് 45,64,031 രൂപ സൊസൈറ്റി യുടെ അക്കൗണ്ട് വഴി കൈപ്പ റ്റിയതായി കണ്ടെത്തിയതിനെ ത്തുടർന്നാണ് കേസെടുത്തത്.

## Article Content

ഓൺലൈൻ തട്ടിപ്പിന് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകി തട്ടിപ്പിന് ഒത്താശ ചെയ്‌തതിന് ജില്ലയിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു. ഓർപ്പറേഷൻ സൈബർ ഹണ്ടിന്റെ ഭാഗമായാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇന്നലെ റെയ്‌ഡ് നടത്തിയത്. ടൗൺ സി.ഐ: പി.എ.ബിനുമോഹന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ രാജീവ് ഗാന്ധി റോഡിലെ ലേബർ ബാങ്ക് സഹകരണ സൊസൈറ്റിക്കെതിരെ കേസെ ടുത്തു. ഓൺലൈൻ തട്ടിപ്പിന് കണ്ണിയായി പ്രവർത്തിച്ച് 45,64,031 രൂപ സൊസൈറ്റി യുടെ അക്കൗണ്ട് വഴി കൈപ്പ റ്റിയതായി കണ്ടെത്തിയതിനെ ത്തുടർന്നാണ് കേസെടുത്തത്.

താണ കസാനക്കോട്ട പള്ളി വളപ്പിൽ മുഹമ്മദ് നബീലിന് (34) എതിരെയും കേസെടുത്തു.

കീഴല്ലൂർ പാലയോട് തെരുവിലെ റെന മൻസിലിൽ പി.കെ - ഷബീബ് റഹ്‌മാന് (35) എതിരെ - മട്ടന്നൂർ പോലീസ് കേസെടുത്തു. മട്ടന്നൂർ കനാറ ബാങ്കിലെ അക്കൗണ്ട് വഴി 15.27 ലക്ഷം - തട്ടിപ്പുകാരിൽ നിന്ന് കൈപ്പറ്റി യെന്നാണ് കേസ്. എരഞ്ഞോളി എകരത്ത് പീടികയിലെ പാലേക്കണ്ടി ഹൗസിൽ ഇസ്‌മായി . ലിനും സംഘത്തിനുമെതിരെ ധർമ്മടം പോലീസ് കേസെടുത്തു. ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് വഴി തട്ടിപ്പുകാരുടെ പണം സ്വീകരിച്ചെന്നാണ് കേസ്. തലശേരി ഇംപീരിയൽ - പ്രസിന് സമീപത്തെ തയ്യിൽ അസീസ് യാഷിഖിനെതിരെയും ധർമ്മടം പോലീസ് കേസെടുത്തിട്ടുണ്ട്.

പെരിങ്ങാടി കല്ലിലാണ്ടി പള്ളിയിലെ അബ്ദുൽ ബാസിത്ത് ഇസ്‌മത്തിനെതിരെയും (22), പി.സി അയ്‌മൻ ഫൈസലിനെ തിരെയും ന്യൂമാഹി പോലീസ് കേസെടുത്തു. 3,70,000 രൂപ യാണ് അക്കൗണ്ട് വഴി സ്വീകരിച്ചത്. അഞ്ചരക്കണ്ടി ചെറിയവളപ്പിൽ മുഹമ്മദ് ഷമ്മാസിനെതിരെ (22) പിണറായി പോലീസും, മേനപ്രം കുറ്റിയിൽ പിടിക കുമ്പളപ്പുറത്തെ നാസിൻ മുഹമ്മദിനെതിരെ (19) ചൊക്ലി പോലീസും, ചിറ്റാരിപ്പറ മ്പിലെ അറഫ മൻസിലിൽ കെ. അഷ്റഫ് (53), കെ.സി മുഹമ്മദ് ഫലാഹ് (20) എന്നിവർക്കെതിരെ കണ്ണവം പോലീസും കണിയാർകുന്നിലെ പുതിയപുരയിൽ എൻ.പി ജയസ് രാജിനെ തിരെ (30) കൂത്തുപറമ്പ പോലീസും കേസെടുത്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346186/online-fraudsters-were-given-bank-accounts-to-use-many-youths-were-trapped-in-thalassery-chokli-new-mahe-dharmadam-koothparamba-and-kannavam-areas)