---
title: "പത്തു വർഷമായി സ്വന്തം മണ്ഡലത്തിൽ പോലും വികസനമെത്തിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ; സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും വെല്ലുവിളി"
english_title: "BJP state president Rajiv Chandrasekhar says the Chief Minister has not been able to bring development even in his own constituency for ten years; also challenges whether the Chief Minister is ready for a debate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346111/bjp-state-president-rajiv-chandrasekhar-says-the-chief-minister-has-not-been-able-to-bring-development-even-in-his-own-constituency-for-ten-years-also-challenges-whether-the-chief-minister-is-ready-for-a-debate"
published_at: "2026-03-07T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab8d5eb65b4_Untitled-1_copy.jpg"
keywords: []
---

# പത്തു വർഷമായി സ്വന്തം മണ്ഡലത്തിൽ പോലും വികസനമെത്തിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ; സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും വെല്ലുവിളി

> **Lead Summary:** പത്തു വർഷമായി സ്വന്തം മണ്ഡലത്തിൽ പോലും വികസനം എത്തിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും ജനങ്ങളുടെ ദുരവസ്ഥ കാണുമ്പോൾ സങ്കടമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കണ്ണൂരിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ പട്ടയം, വീട്, കുടിവെള്ളം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് 3,000 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ പത്തു വർഷത്തിനിടെ തൊഴിലില്ലായ്മയും വിലക്കയറ്റവും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

പത്തു വർഷമായി സ്വന്തം മണ്ഡലത്തിൽ പോലും വികസനം എത്തിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും ജനങ്ങളുടെ ദുരവസ്ഥ കാണുമ്പോൾ സങ്കടമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കണ്ണൂരിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ പട്ടയം, വീട്, കുടിവെള്ളം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് 3,000 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ പത്തു വർഷത്തിനിടെ തൊഴിലില്ലായ്മയും വിലക്കയറ്റവും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​ഇതാണോ ദാരിദ്ര്യമുക്ത കേരളമെന്ന് ചോദിച്ച അദ്ദേഹം, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പകരം ഇറാനും ഗാസയും സിറിയയും ചർച്ച ചെയ്യാനാണ് സർക്കാരിന് താല്പര്യമെന്നും പരിഹസിച്ചു. ആദ്യം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ, എന്നിട്ടാവാം മറ്റു രാജ്യങ്ങളിലെ കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തിന്റെ ധൂർത്തിനെതിരെ ഒരക്ഷരം മിണ്ടാത്ത പ്രതിപക്ഷം, ഇന്ത്യ സഖ്യത്തിനൊപ്പം പരിപ്പുവടയും ചായയും കുടിച്ചിരിക്കുകയാണെന്നും സണ്ണി ജോസഫിനെ അടക്കം വിമർശിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346111/bjp-state-president-rajiv-chandrasekhar-says-the-chief-minister-has-not-been-able-to-bring-development-even-in-his-own-constituency-for-ten-years-also-challenges-whether-the-chief-minister-is-ready-for-a-debate)