---
title: "പാനൂരിൽ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകനെ  വധിക്കാന്‍  ശ്രമിച്ച കേസില്‍  വിചാരണ തുടങ്ങി "
english_title: "Trial begins in case of attempted murder of DYFI activist in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346087/trial-begins-in-case-of-attempted-murder-of-dyfi-activist-in-panoor"
published_at: "2026-03-06T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaf31086bfc_download.jfif"
keywords: []
---

# പാനൂരിൽ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകനെ  വധിക്കാന്‍  ശ്രമിച്ച കേസില്‍  വിചാരണ തുടങ്ങി 

> **Lead Summary:** പാനൂർ : സുഹൃത്തുമായി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി (മൂന്ന്)ജഡ്ജ് റുബി കെ. ജോസ് മുമ്പാകെ തുടങ്ങി.

## Article Content

പാനൂർ : സുഹൃത്തുമായി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി (മൂന്ന്)ജഡ്ജ് റുബി കെ. ജോസ് മുമ്പാകെ തുടങ്ങി.

2017 ഡിസംബര്‍ 5ന് രാത്രി പത്തോടെ പാനൂര്‍ പുത്തൂര്‍ കുനുമ്മല്‍ എന്ന സ്ഥലത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പുത്തൂരിലെ സജീം മന്‍സിലില്‍ പി.സി സഹല്‍ (39), സുഹൃത്തായ കെ. സഹാദ് (43) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

ബി.ജെ.പി പ്രവര്‍ത്തകരായ ചെങ്ങായടത്ത് മൂന്നാം പീടികയിലെ സ്വദേശി ആണ്ടിയില്‍ ഷാജി (39), ചെങ്ങായടത്ത് കടവങ്ങത്തോട് താഴെ പീടികയില്‍ ടി.പി ശരത്ത് (33), കൈതേരിപ്പാറ പറമ്പത്ത് കെ.പി.ശ്രീജിത്ത് (38), വള്ള്യായിയിലെ കാട്ടാപ്പൊയില്‍ പ്രമിഷ് (23), താഴെപീടികയില്‍ ടി.പി ശരത് രാജ് (24), പുത്തൂരിലെ മിടുക്കന്‍ മിതാദാസില്‍ ജിനപ്രകാശന്‍ (48), താഴെപീടികയില്‍ വിനോദന്‍ (43), കുറ്റിക്കണ്ടിയില്‍ താഴെ കണ്ടിയില്‍ കെ.ടി സുരേഷ് (32) എന്നിവരാണ് പ്രതികള്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346087/trial-begins-in-case-of-attempted-murder-of-dyfi-activist-in-panoor)