---
title: "മുത്തച്ഛൻ പിന്നോട്ടെടുത്ത വാഹനത്തിനടിയിൽ പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം"
english_title: "Toddler dies after being crushed under car his grandfather backed up"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346083/toddler-dies-after-being-crushed-under-car-his-grandfather-backed-up"
published_at: "2026-03-06T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaedd5916bf_2c59a4d3-2372-453a-9a3a-67839522b9ad.jfif"
keywords: []
---

# മുത്തച്ഛൻ പിന്നോട്ടെടുത്ത വാഹനത്തിനടിയിൽ പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

> **Lead Summary:** മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.

## Article Content

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്.

പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346083/toddler-dies-after-being-crushed-under-car-his-grandfather-backed-up)