---
title: "അങ്കമാലിയിൽ വിദ്യാർഥിനി ജസ്ലിയ  വാഹനമിടിച്ച് മരിച്ച കേസ് ; ഒളിവിൽ കഴിഞ്ഞ  പ്രതി ഡോ. സിറിയക് പിടിയിൽ"
english_title: "Angamaly student Jasliya dies after being hit by vehicle; absconding accused Dr. Cyriac arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/346006/angamaly-student-jasliya-dies-after-being-hit-by-vehicle-absconding-accused-dr-cyriac-arrested"
published_at: "2026-03-06T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa92d39531a_Untitled-4_copy.jpg"
keywords: []
---

# അങ്കമാലിയിൽ വിദ്യാർഥിനി ജസ്ലിയ  വാഹനമിടിച്ച് മരിച്ച കേസ് ; ഒളിവിൽ കഴിഞ്ഞ  പ്രതി ഡോ. സിറിയക് പിടിയിൽ

> **Lead Summary:** അങ്കമാലിയിൽ വിദ്യാർഥിനി ‌ ജസ്ലിയ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ നിന്നാണ് പിടിയിലായത്.

## Article Content

അങ്കമാലിയിൽ വിദ്യാർഥിനി ‌ ജസ്ലിയ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ നിന്നാണ് പിടിയിലായത്.

പിടിയിലായ സിറിയക്കിനെ അങ്കമാലി പൊലീസിന് കൈമാറും. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവിനെ അറസ്റ്റ് ചെയ്‌തിരുന്നു.

ഇതിന് പിന്നാലെയാണ് മുഖ്യപ്രതി പിടിയിലായത്. പഠനത്തിനോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്‌തിരുന്ന ജസ്ലിയ, ജോലി കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയിലാണ് കാറിടിക്കുന്നത്. പിന്നാലെ ചികിത്സയിൽ കഴിയുന്നതിനിടെ മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജസ്‌ലിയ നാലുപേർക്ക് പുതുജീവൻ ൽകിയാണ് മടങ്ങിയത്. പഠനത്തിനൊപ്പം സ്പോർട്‌സിലും മികവ് പുലർത്തിയിരുന്നു.

വൈക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/346006/angamaly-student-jasliya-dies-after-being-hit-by-vehicle-absconding-accused-dr-cyriac-arrested)