---
title: "ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയെന്ന് എം.വി. ഗോവിന്ദൻ"
english_title: "M.V. Govindan on how the concept of wife has now blossomed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345961/mv-govindan-on-how-the-concept-of-wife-has-now-blossomed"
published_at: "2026-03-06T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa72edc2c78_bvbvb.jpg"
keywords: []
---

# ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കുന്നതിനെതിരേ സാമൂഹികമാധ്യമ പ്രചാരണത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.

## Article Content

പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കുന്നതിനെതിരേ സാമൂഹികമാധ്യമ പ്രചാരണത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.

പി.കെ. ശ്യാമളയെ താൻ കല്യാണം കഴിക്കുന്നതിനു മുൻപ് പാർട്ടി പദവി കളിലുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ. നേതാവായിരുന്നു. അങ്ങനെ എന്തൊക്കെ പദവികൾ അവർ വഹിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് കല്യാണം കഴിഞ്ഞത്. ഇപ്പോൾ സ്ഥാനാർഥിയാ കുമ്പോൾ എങ്ങനെയാണ് ഭാര്യാപദം ഉയർന്നുവരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സാമൂഹികമാധ്യമങ്ങളിലുണ്ടാകുന്ന പ്രചാരണമാണ് ചില നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. അതേത്തുടർന്നായിരുന്നു ഗോവിന്ദൻറെ ഈ മറുപടി. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ ആരും യോഗത്തിൽ എതിർത്തിട്ടില്ല. ശ്യാമളയെ സ്ഥാനാർഥിയാക്കുന്ന കാര്യത്തിൽ വീണ്ടുവിചാരം വേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം. നേതൃത്വം സ്വീകരിച്ചത്. മട്ടന്നൂരിൽ നിന്ന് ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതിനെക്കുറിച്ചും സംസ്ഥാന സമിതി യോഗത്തിൽ ആരും ഒന്നും പറഞ്ഞില്ല.

ജി. സുധാകരനെ അനുനയിപ്പിച്ച് കൂടെനിർത്തണമെന്ന കാര്യം ചിലർ ചൂണ്ടിക്കാട്ടി. അക്കാര്യത്തിൽ നേതാക്കളും അനുകൂല മറുപടിയാണ് നൽകിയത്. സുധാകരനുമായി സംസാരിച്ച് അദ്ദേഹത്തിന്റെ പിണക്കം മാറ്റിയെടുക്കണമെന്നാണ് നേതാക്കളുടെ പൊതുവികാരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവി ന്ദൻ അദ്ദേഹവുമായി സംസാരിച്ചത് ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345961/mv-govindan-on-how-the-concept-of-wife-has-now-blossomed)