---
title: "സുഖോയ് അപകടം ;  പൈലറ്റുമാർക്ക് വീരമൃത്യു"
english_title: "Sukhoi crash; Pilots lose lives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345958/sukhoi-crash-pilots-lose-lives"
published_at: "2026-03-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa71af7834a_Untitled-2_copy.jpg"
keywords: []
---

# സുഖോയ് അപകടം ;  പൈലറ്റുമാർക്ക് വീരമൃത്യു

> **Lead Summary:** ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സി​ഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്.

## Article Content

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സി​ഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്.

നേരത്തെ, വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാ​ഗം പൂർണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നും തെരച്ചിൽ നടത്തുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345958/sukhoi-crash-pilots-lose-lives)