---
title: "കേരള പ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു."
english_title: "The Kerala Pravasi Sangham organized an anti-war rally in Panur town under the leadership of the Panur Eriya Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345953/the-kerala-pravasi-sangham-organized-an-anti-war-rally-in-panur-town-under-the-leadership-of-the-panur-eriya-committee"
published_at: "2026-03-06T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa6c5ade058_Untitled-3_copy.jpg"
keywords: []
---

# കേരള പ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: ഒരു പരമാധികാര രാജ്യമായ ഇറാനിൽ യാതൊരു പ്രകോപനവുമില്ലാതെ ലോകം തെമ്മടി രാഷ്ട്രമെന്നും സാഡിസ്റ്റ് ഭരണകൂടമെന്നും മുദ്ര കുത്തിയ ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം മിസൈൽ വർഷിച്ച് നൂറുകണക്കിന് നിരപരാധികളായ കുട്ടികളേയും രാഷ്ട്രതലവനേയുമടക്കം കൊലപ്പെടുത്തി യുദ്ധം ആരംഭിച്ചതിൽ കേരള പ്രവാസി സംഘം ശക്തമായി പ്രതിഷേധിക്കുകയും ലോക സമാധാനത്തിനായ് രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു.

## Article Content

പാനൂർ: ഒരു പരമാധികാര രാജ്യമായ ഇറാനിൽ യാതൊരു പ്രകോപനവുമില്ലാതെ ലോകം തെമ്മടി രാഷ്ട്രമെന്നും സാഡിസ്റ്റ് ഭരണകൂടമെന്നും മുദ്ര കുത്തിയ ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം മിസൈൽ വർഷിച്ച് നൂറുകണക്കിന് നിരപരാധികളായ കുട്ടികളേയും രാഷ്ട്രതലവനേയുമടക്കം കൊലപ്പെടുത്തി യുദ്ധം ആരംഭിച്ചതിൽ കേരള പ്രവാസി സംഘം ശക്തമായി പ്രതിഷേധിക്കുകയും ലോക സമാധാനത്തിനായ് രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു.

ലോക പോലീസ് ചമഞ്ഞ് മറ്റു രാജ്യങ്ങളിലെ പരമാധികാരത്തിൽ കടന്നു കയറി അസ്ഥിരതയും യുദ്ധഭീതിയും സൃഷ്ടിച്ച് ആയുധങ്ങൾ വിറ്റ് ലാഭം കൊയ്യുന്ന അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന യുദ്ധ ഭീകരത പ്രവാസ ലോകത്തുള്ളവരുടേയും വിവിധരാജ്യങ്ങളിലുള്ളവരുടേയും മനസ്സിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കയാണ്.

യുദ്ധം നിർത്തിവെക്കാനും സമാധാനം നിലനിർത്താനും

ലോകരാജ്യങ്ങളിൽ ഉയരുന്ന വിഷയങ്ങളിൽ ഇടപെടാനും

പരസ്പര ചർച്ചയിലൂടെയും സഹവർത്തിത്വത്തിലൂടെയും പ്രശ്ന പരിഹാരം കണ്ടെത്താനും ഐക്യരാഷ്ട്രസംഘടന രക്ഷാ സമിതി ഇടപെടണമെന്നും അഭ്യർത്ഥിച്ചു.

ലോകത്താകമാനമുള്ള മനുഷ്യരുടെ മനസ്സിൽ തീ കോരിയിട്ടു കൊണ്ടുള്ള യുദ്ധം ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവനും ജീവിതവും മുൾമുനയിലാക്കിയിരിക്കയാണ്. യുദ്ധഭീകരതക്കെതിരെ.....

സമാധാനത്തിനായ്

കേരള പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ

നടന്ന പ്രകടനത്തിന്

ഏറിയ സെക്രട്ടറി സി.കെ. ശ്രീജേഷ്, പ്രസിഡണ്ട് നസീർ ഇടവലം പി.വത്സൻ, കെ.വി. മുകുന്ദൻ, അബ്ദുൾ റഹ്മാൻ, ടി.ടി.അഷ്കർ , രവി.പി .വി തുടങ്ങിയവർ നേതൃത്വം നല്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345953/the-kerala-pravasi-sangham-organized-an-anti-war-rally-in-panur-town-under-the-leadership-of-the-panur-eriya-committee)