---
title: "തലശേരിയിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിൽ  23 കുപ്പി  ഗോവൻ മദ്യം  ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി."
english_title: "During a check conducted by the RPF in Thalassery, 23 bottles of Goan liquor were found abandoned on a train."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345854/during-a-check-conducted-by-the-rpf-in-thalassery-23-bottles-of-goan-liquor-were-found-abandoned-on-a-train"
published_at: "2026-03-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9972012f9a_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിൽ  23 കുപ്പി  ഗോവൻ മദ്യം  ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

> **Lead Summary:** തലശേരിയിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിൽ 23 കുപ്പി ഗോവൻ മദ്യം ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

## Article Content

തലശേരിയിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിൽ 23 കുപ്പി ഗോവൻ മദ്യം ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഉപേക്ഷിച്ച ഗോവൻ മദ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആർപിഎഫ് നടത്തിയ പരിശോധനയിൽ മൂന്ന് കിലോയിലധികം കഞ്ചാവ് പിടികൂടിയിരുന്നു.തലശേരി റെയില്‍വേ പൊലിസ് ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മദ്യം കണ്ടെത്തി.

മംഗളൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് 23 മദ്യം കണ്ടെത്തിയത്. ഗോവന്‍ നിര്‍മിത വിദേശമദ്യമാണ് തലശേരിയില്‍ വച്ച് റെയില്‍വേ പൊലിസ് കണ്ടെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം.

750 എം.എല്‍ മദ്യം നിറച്ച 22 കുപ്പികളും രണ്ട് ലിറ്ററിന്റെ ഒരു കുപ്പിയുമാണ് ആര്‍.പി.എഫ് എസ്.ഐ കെ.വി മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള റെയില്‍വേ പൊലിസ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയില്‍വേ പൊലിസ് പറഞ്ഞു. കഴിഞ്ഞദിവസം റെയില്‍വേയുടെ പരിസരത്ത് നിന്നു കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു.

റെയില്‍വേ പൊലിസ് പിടികൂടി മദ്യം എക്‌സൈസിന് കൈമാറി. ആര്‍.പി.എഫ് ഉദ്യോഗസ്ഥരായ ഇ.ടി പവിത്രന്‍, റിബേഷ്, വിജേഷ്, അബ്ദുല്‍ഷുക്കൂര്‍ പരിശോധനയില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345854/during-a-check-conducted-by-the-rpf-in-thalassery-23-bottles-of-goan-liquor-were-found-abandoned-on-a-train)