---
title: "ജഗന്നാഥ ക്ഷേത്രോത്സവത്തിനെത്തിയ കരിയാട് സ്വദേശിയായ  ഡ്രൈവറുടെ  ഓട്ടോറിക്ഷയുടെ മുൻ ഗ്ലാസ് തകർത്തു"
english_title: "The front window of the autorickshaw belonging to a Kariyad native who was attending the Jagannath temple festival was broken."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345771/the-front-window-of-the-autorickshaw-belonging-to-a-kariyad-native-who-was-attending-the-jagannath-temple-festival-was-broken"
published_at: "2026-03-05T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9491930eda_Untitled-6_copy.jpg"
keywords: []
---

# ജഗന്നാഥ ക്ഷേത്രോത്സവത്തിനെത്തിയ കരിയാട് സ്വദേശിയായ  ഡ്രൈവറുടെ  ഓട്ടോറിക്ഷയുടെ മുൻ ഗ്ലാസ് തകർത്തു

> **Lead Summary:** തലശ്ശേരി ജഗന്നാഥ ക്ഷേത്രം ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ ഓട്ടോറിക്ഷയുടെ മുൻ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തി.

## Article Content

തലശ്ശേരി ജഗന്നാഥ ക്ഷേത്രം ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ ഓട്ടോറിക്ഷയുടെ മുൻ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തി.

കരിയാട് വട്ടപ്പറമ്പത്ത് നവനീതത്തിൽ സി. സുധീഷ് കുമാറിന്റെ KL 58 H 3319 നമ്പർ ഓട്ടോറിക്ഷയാണ് അജ്ഞാതർ തകർത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8.15 ന് ശേഷം ടെംപിൾ ഗേറ്റ് സമീപം കാരയിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് ഓട്ടോ പാർക്ക് ചെയ്ത് ജഗന്നാഥ ക്ഷേത്രം ഉത്സവത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു സുധീഷ്.

രാത്രി 11.15 ഓടെ മടങ്ങിയെത്തിയപ്പോൾ ഓട്ടോറിക്ഷയുടെ മുൻ ഗ്ലാസ് തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സംഭവം തലശ്ശേരി പൊലീസിൽ അറിയിക്കുകയും, പരാതി നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345771/the-front-window-of-the-autorickshaw-belonging-to-a-kariyad-native-who-was-attending-the-jagannath-temple-festival-was-broken)