---
title: "പാട്യം എൽ പി സ്കൂളിന്  എം പി ഫണ്ടിൽ നിന്നും 'ബസ്' ; ഓടിച്ചുദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ "
english_title: "'Bus' for Patyam LP School from MP funds; Shafi Parampil inaugurates it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345710/bus-for-patyam-lp-school-from-mp-funds-shafi-parampil-inaugurates-it"
published_at: "2026-03-05T11:36:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a91e1727d45_Untitled-5_copy.jpg"
keywords: []
---

# പാട്യം എൽ പി സ്കൂളിന്  എം പി ഫണ്ടിൽ നിന്നും 'ബസ്' ; ഓടിച്ചുദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ 

> **Lead Summary:** പാട്യം: വടകര ലോകസഭാംഗം ഷാഫി പറമ്പില്‍ എം.പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും പാട്യം എല്‍.പി സ്‌കൂളിന് വാഹന സൗകര്യത്തിന് അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ വാഹനത്തിന്റെ സമര്‍പ്പണം നടന്നു. ഷാഫി പറമ്പില്‍ എം.പി വാഹനം ഓടിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു

## Article Content

പാട്യം: വടകര ലോകസഭാംഗം ഷാഫി പറമ്പില്‍ എം.പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും പാട്യം എല്‍.പി സ്‌കൂളിന് വാഹന സൗകര്യത്തിന് അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ വാഹനത്തിന്റെ സമര്‍പ്പണം നടന്നു. ഷാഫി പറമ്പില്‍ എം.പി വാഹനം ഓടിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു

ഷാഫി പറമ്പില്‍ എം പി വാഹനം ഓടിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചത് കാഴ്ചക്കാര്‍ക്കും കുട്ടികള്‍ക്കും കൗതുകമായി. ഉദ്ഘാടന ചടങ്ങില്‍ പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി. അനിതകുമാരി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ പി.എന്‍ ദാസന്‍ & പി.എന്‍ മുകുന്ദന്‍ ഷാഫി പറമ്പില്‍ എം.പിയ്ക്ക് ഉപഹാരം നല്കി. വാര്‍ഡ് മെമ്പര്‍ പി. മജിഷ ,പി.ടി.എ പ്രസിഡണ്ട് എം.പി സുജേഷ്, കെ.പി ശശീന്ദ്രനാഥ് സി.വി സുധാകരന്‍ സി.വിനോദന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345710/bus-for-patyam-lp-school-from-mp-funds-shafi-parampil-inaugurates-it)