---
title: "വടകരയില്‍ നിന്നും മൈസൂരിലേക്ക് പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് സർവീസ് തുടങ്ങി"
english_title: "New superfast premium bus service from Vadakara to Mysore started"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345692/new-superfast-premium-bus-service-from-vadakara-to-mysore-started"
published_at: "2026-03-05T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9148beca9c_Untitled-3_copy.jpg"
keywords: []
---

# വടകരയില്‍ നിന്നും മൈസൂരിലേക്ക് പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് സർവീസ് തുടങ്ങി

> **Lead Summary:** വടകര: വടകരയില്‍ നിന്നും മൈസൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് കെ.കെ രമ എംഎൽഎ അഭ്യര്‍ത്ഥിക്കുകയും, നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് വടകര നിവാസികള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചത്.

## Article Content

വടകര: വടകരയില്‍ നിന്നും മൈസൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് കെ.കെ രമ എംഎൽഎ അഭ്യര്‍ത്ഥിക്കുകയും, നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് വടകര നിവാസികള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചത്.

വടകരയില്‍ നിന്നും നാദാപുരം, കുറ്റ്യാടി, പനമരം, സുല്‍ത്താന്‍ബത്തേരി, ഗുണ്ടല്‍ പേട്ട് വഴിയാണ് ബസ് കടന്നുപോകുന്നത്. ദിവസവും രാവിലെ 4.45 ന് വടകരയില്‍ നിന്ന് പുറപ്പെട്ട് 10 മൈസൂരിലും.

11.30ന് മൈസൂരില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5 മണിക്ക് വടകരയില്‍ എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലാണ് സമയക്രമം. വടകരയില്‍ നടന്ന ചടങ്ങില്‍ എംഎല്‍എമാരായ ഇ.കെ വിജയന്‍, കെ.പി കുഞ്ഞമ്മദ് കുട്ടി എന്നിവരോടൊപ്പം കെ.കെ രമ എം എൽ എ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345692/new-superfast-premium-bus-service-from-vadakara-to-mysore-started)