---
title: "അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം' ; പാനൂർ സ്വദേശിയുടെ പരാതിയിൽ കല്യാൺ ജ്വല്ലറി എംഡിക്കും, ഷോറൂം, മാനേജർക്കുമെതിരെ കോടതി നിർദ്ദേശപ്രകാരം കേസ്"
english_title: "'Investment by promising excessive profits'; Court orders case against Kalyan Jewellery MD, showroom and manager on complaint of Panur native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345638/investment-by-promising-excessive-profits-court-orders-case-against-kalyan-jewellery-md-showroom-and-manager-on-complaint-of-panur-native"
published_at: "2026-03-04T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8621eb232f_Untitled-3_copy.jpg"
keywords: []
---

# അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം' ; പാനൂർ സ്വദേശിയുടെ പരാതിയിൽ കല്യാൺ ജ്വല്ലറി എംഡിക്കും, ഷോറൂം, മാനേജർക്കുമെതിരെ കോടതി നിർദ്ദേശപ്രകാരം കേസ്

> **Lead Summary:** പാനൂർ: അമിത ലാഭം വാഗ്ദാനംചെയ്ത്‌ നിക്ഷേപിച്ച പണം തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ കല്യാൺ ജ്വല്ലറി എംഡിക്കും ബ്രാഞ്ച് മാനേജർക്കുമെതിരെ കേസെടുത്തു. പാനൂർ പുത്തൂർ സ്വദേശി ടി കെ രബീന്ദ്രനാഥിന്റെ പരാതിയിൽ തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരമാണ് തലശേരി പോലീസ് കേസെടുത്തത്.

## Article Content

പാനൂർ: അമിത ലാഭം വാഗ്ദാനംചെയ്ത്‌ നിക്ഷേപിച്ച പണം തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ കല്യാൺ ജ്വല്ലറി എംഡിക്കും ബ്രാഞ്ച് മാനേജർക്കുമെതിരെ കേസെടുത്തു. പാനൂർ പുത്തൂർ സ്വദേശി ടി കെ രബീന്ദ്രനാഥിന്റെ പരാതിയിൽ തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരമാണ് തലശേരി പോലീസ് കേസെടുത്തത്.

തൃശൂർ കല്യാൺ ജ്വല്ലറി കോർപറേറ്റ് ഓഫീസിനെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടർ, തലശേരി എ വി കെ നായർ റോഡിലെ കല്ല്യാൺ ജ്വല്ലേഴ്‌സിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് മാനേജർ എന്നിവരെ ഒന്നും, രണ്ടും പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്.

ഇരുവരുടെയും നിർദ്ദേശപ്രകാരം തലശേരിയിലെ സ്ഥാപന ജീവന ക്കാർ പരാതിക്കാരനെ അമിത ലാഭം വാഗ്ദാനം ചെയ്‌ത്‌ അക്ഷയ പ്രയോറിറ്റി സ്ക‌ീമിൽ ചേർത്തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ക‌ീം അവസാനിച്ച് കഴിഞ്ഞാൽ കാലാവധി തീരുന്ന ദിവസത്തെ വിലയ്ക്കുള്ള സ്വർണവും 50,000 രൂപയുടെ ബോണസും തരാമെന്നായിരുന്നു വാഗ്‌ദാനം.

ഇത് പ്രകാരം പരാതിക്കാരൻ 2021 ഫെബ്രുവരി 27 മുതൽ 2021 ആഗസ്‌ത് 27 വരെയുള്ള കാലയളവിൽ ആറ് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്വർണമോ, പണമോ തിരിച്ചു ലഭിക്കാത്തതിനെ തുടർന്നാണ് പരാതിയുമായി കോടതിയിൽ എത്തിയത്. തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345638/investment-by-promising-excessive-profits-court-orders-case-against-kalyan-jewellery-md-showroom-and-manager-on-complaint-of-panur-native)