---
title: "കുന്നോത്ത് പറമ്പിലെ അന്തരിച്ച  കോൺഗ്രസ് പ്രവർത്തകൻ  ചാമാളിയതിൽ രാജൻ്റെ കുടുംബം ഇനി  രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്നേഹവീട്ടിൽ അന്തിയുറങ്ങും"
english_title: "The family of late Congress worker Chamaliyathil Rajan from Kunnoth Param will now rest at the Rajiv Gandhi Foundation Charitable Trust's Snehaveet."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345630/the-family-of-late-congress-worker-chamaliyathil-rajan-from-kunnoth-param-will-now-rest-at-the-rajiv-gandhi-foundation-charitable-trusts-snehaveet"
published_at: "2026-03-04T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a84b9a5c324_Untitled-1_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പിലെ അന്തരിച്ച  കോൺഗ്രസ് പ്രവർത്തകൻ  ചാമാളിയതിൽ രാജൻ്റെ കുടുംബം ഇനി  രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്നേഹവീട്ടിൽ അന്തിയുറങ്ങും

> **Lead Summary:** പാനൂർ : രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കുന്നോത്ത്പറമ്പിൽഏഴ് വർഷം മുമ്പ് അന്തരിച്ച കോൺഗ്രസ്സ് പ്രവർത്തകൻ ചാമാളിയതിൽ രാജൻ്റെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ സ്നേഹവീടിൻ്റെ താക്കോൽ ചെറുപറമ്പിൽ ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു.

## Article Content

പാനൂർ : രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് കുന്നോത്ത്പറമ്പിൽഏഴ് വർഷം മുമ്പ് അന്തരിച്ച കോൺഗ്രസ്സ് പ്രവർത്തകൻ ചാമാളിയതിൽ രാജൻ്റെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ സ്നേഹവീടിൻ്റെ താക്കോൽ ചെറുപറമ്പിൽ ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു.

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിപിൻ കക്കോട്ട് വയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എം പി സ്നേഹവീടിൻ്റ താക്കോൽ കൈമാറി. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ മനോഹരൻ പാറായി സ്വാഗതം പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തന റിപ്പോർട്ട് ട്രസ്റ്റ് കൺവീനർ ഷാജേഷ് വി കെ അവതരിപ്പിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ ലോഗോ ഡി സി സി സെക്രട്ടറി കെ പി സാജു പ്രകാശനം ചെയ്തു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീല കെ.പി.സി.സി സെക്രട്ടറി കെ പി ഹാഷിം , പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്

കെ പി രാമചന്ദ്രൻ മാസ്റ്റർ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ മുത്താറി, മഹിളാ കോൺഗ്രസ്സ് പാനൂർ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ സി, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഖജാൻജി സുബീഷ് വിപി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345630/the-family-of-late-congress-worker-chamaliyathil-rajan-from-kunnoth-param-will-now-rest-at-the-rajiv-gandhi-foundation-charitable-trusts-snehaveet)