---
title: "കൂത്ത്പറമ്പിൽ കടകൾക്ക് നേരെ യുവാവിൻ്റെ പരാക്രമം ; 3 കടകളുടെ ഗ്ലാസ് ഡോറുകൾ  അടിച്ചു തകർത്തു."
english_title: "A young man's bravery against shops in Koothparampil; He smashed the glass doors of 3 shops."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345615/a-young-mans-bravery-against-shops-in-koothparampil-he-smashed-the-glass-doors-of-3-shops"
published_at: "2026-03-04T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a83776b37f2_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ കടകൾക്ക് നേരെ യുവാവിൻ്റെ പരാക്രമം ; 3 കടകളുടെ ഗ്ലാസ് ഡോറുകൾ  അടിച്ചു തകർത്തു.

> **Lead Summary:** കൂത്തുപറമ്പിലെ കടകളിൽ യുവാവിൻ്റെ പരാക്രമം. കൂത്ത്പറമ്പ് ഗവൺമെന്റ് ആശുപത്രിക്ക് സമീപമുള്ള കടകൾക്ക് നേരെയാണ് യുവാവ് പരാക്രമം കാട്ടിയത്.

## Article Content

കൂത്തുപറമ്പിലെ കടകളിൽ യുവാവിൻ്റെ പരാക്രമം. കൂത്ത്പറമ്പ് ഗവൺമെന്റ് ആശുപത്രിക്ക് സമീപമുള്ള കടകൾക്ക് നേരെയാണ് യുവാവ് പരാക്രമം കാട്ടിയത്.

മാനസിക വിഭ്രാന്തിയുള്ള യുവാവ് കടകളിലെ ഗ്ലാസ് ഡോറുകൾ അടിച്ചു തകർത്തു. തലശ്ശേരി റോഡിലെ പി.കെ ശുഹൈബിൻ്റെ ഉടമസ്ഥതയിലു ള്ള യോക്സ് ജെന്റ്സ് റെഡി മെയ്‌ഡ്, ലിന്റാസ് ബാറിന് സമീപത്തെ ഖരാമഹെയർ കട്ടിങ്ങ്, ഗുഡ് ലക്ക് ബോട്ടിക്ക് എന്നീ സ്ഥാപനങ്ങൾക്ക് നേരെയായിരുന്നു പരാക്രമം. കൂത്തുപറമ്പ് പോലീസ് സ്ഥല ത്തെത്തി ഇയാളെ കസ്റ്റഡിയി ലെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345615/a-young-mans-bravery-against-shops-in-koothparampil-he-smashed-the-glass-doors-of-3-shops)