---
title: "കൂത്തുപറമ്പിൽ  ക്ഷേത്രോത്സവം കാണാനെത്തിയ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മധ്യവയസ്കന് മർദ്ദനം ; 3 യുവാക്കൾക്കെതിരെ കേസ്"
english_title: "A middle-aged man was beaten up after questioning a girl who had come to watch a temple festival in Koothuparambi; Case filed against 3 youths"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345613/a-middle-aged-man-was-beaten-up-after-questioning-a-girl-who-had-come-to-watch-a-temple-festival-in-koothuparambi-case-filed-against-3-youths"
published_at: "2026-03-04T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a834b9511df_download_(1).jfif"
keywords: []
---

# കൂത്തുപറമ്പിൽ  ക്ഷേത്രോത്സവം കാണാനെത്തിയ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മധ്യവയസ്കന് മർദ്ദനം ; 3 യുവാക്കൾക്കെതിരെ കേസ്

> **Lead Summary:** ക്ഷേത്രോത്സവം കാണാനെത്തിയ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്‌കനെ മർദ്ദിച്ച മൂന്നു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കൈതേരിയിലെ കെ. ശശീന്ദ്രൻ്റെ പരാതിയിലാണ് അതുൽ, രാംജിത്ത്, ഷിനിത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് കണ്ടംകുന്ന് ആയിത്തറ മമ്പറം മാങ്കുളത്ത്കാവ് നടയിൽ വെച്ച് പ്രതികൾ ഉത്സവം കാണാനെ ത്തിയ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത

## Article Content

ക്ഷേത്രോത്സവം കാണാനെത്തിയ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്‌കനെ മർദ്ദിച്ച മൂന്നു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കൈതേരിയിലെ കെ. ശശീന്ദ്രൻ്റെ പരാതിയിലാണ് അതുൽ, രാംജിത്ത്, ഷിനിത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് കണ്ടംകുന്ന് ആയിത്തറ മമ്പറം മാങ്കുളത്ത്കാവ് നടയിൽ വെച്ച് പ്രതികൾ ഉത്സവം കാണാനെ ത്തിയ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത

വിരോധത്തിൽ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുഖത്തും, തലക്കും അടിക്കുകയും ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അടിക്കുകയും മുഖത്ത് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345613/a-middle-aged-man-was-beaten-up-after-questioning-a-girl-who-had-come-to-watch-a-temple-festival-in-koothuparambi-case-filed-against-3-youths)