---
title: "ഗാർഹിക പീഡനം ; ധർമ്മടത്ത്  യുവതിയുടെ  പരാതിയിൽ ഭർത്താവിനെതിരെ കേസ്"
english_title: "Domestic violence; Case registered against husband on complaint of woman in Dharmadam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345611/domestic-violence-case-registered-against-husband-on-complaint-of-woman-in-dharmadam"
published_at: "2026-03-04T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a83180c8100_police.1697912334.jpg"
keywords: []
---

# ഗാർഹിക പീഡനം ; ധർമ്മടത്ത്  യുവതിയുടെ  പരാതിയിൽ ഭർത്താവിനെതിരെ കേസ്

> **Lead Summary:** (www.panoornews.in0വിവാഹ ശേഷം സ്വർണ്ണാഭരണങ്ങൾ പോരെന്ന് പറഞ്ഞ് ശാരീകമായും മാനസികമായും പീഡിപ്പിക്കുകയും, കയ്യിലുള്ള 15പവൻ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കി തിരിച്ച് നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

## Article Content

(www.panoornews.in0വിവാഹ ശേഷം സ്വർണ്ണാഭരണങ്ങൾ പോരെന്ന് പറഞ്ഞ് ശാരീകമായും മാനസികമായും പീഡിപ്പിക്കുകയും, കയ്യിലുള്ള 15പവൻ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കി തിരിച്ച് നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

എരഞ്ഞോളി വാടിയിൽ പീടികയിലെ അർദ്ധശ്രീയിൽ വർണ്ണ പ്രകാശ് (25) നൽകിയ പരാതിയിൽ ഭർത്താവായ വാടിയിൽ പീടികയിലെ സാജ് ഭവനിൽ സജ്ജയ് സാജൻ്റെ (27)പേരിലാണ് ധർമ്മടം പോലീസ് കേസെടുത്തത്. 2025 ഏപ്രിൽ 6 ന് വിവാഹ ശേഷം 2026 ഫിബ്രവരി വരെ ഭർത്താവിന്റെ വീട്ടിൽ വെച്ച് ശാരീരികമായും, മാനസികമായും പീഡിപ്പിച്ചതായും സ്വർണ്ണാഭരണങ്ങൾ വാങ്ങിയെന്നുമാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345611/domestic-violence-case-registered-against-husband-on-complaint-of-woman-in-dharmadam)