---
title: "കടവത്തൂർ പി.കെ.എം ഹയർ സെക്കൻ്ററി സ്കൂളിൽ 'പറവകൾക്ക് ഒരു പാനപാത്രം' പദ്ധതിക്ക് തുടക്കം "
english_title: "'A Cup for Birds' project launched at PKM Higher Secondary School, Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345529/a-cup-for-birds-project-launched-at-pkm-higher-secondary-school-kadavathur"
published_at: "2026-03-04T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7df4a1eebf_Untitled-5_copy.jpg"
keywords: []
---

# കടവത്തൂർ പി.കെ.എം ഹയർ സെക്കൻ്ററി സ്കൂളിൽ 'പറവകൾക്ക് ഒരു പാനപാത്രം' പദ്ധതിക്ക് തുടക്കം 

> **Lead Summary:** > കടവത്തൂർ: വേനൽ ചൂട് ശക്തമായതോടെ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പറവകൾക്ക് ആശ്വാസമായി "പറവകൾക്കൊരു പാനപാത്രം" പദ്ധതി കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി പ്രധാനാധ്യാപകൻ റമീസ് പാറാൽ ഉദ്ഘാടനം ചെയ്തു.

## Article Content

> കടവത്തൂർ: വേനൽ ചൂട് ശക്തമായതോടെ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പറവകൾക്ക് ആശ്വാസമായി "പറവകൾക്കൊരു പാനപാത്രം" പദ്ധതി കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി പ്രധാനാധ്യാപകൻ റമീസ് പാറാൽ ഉദ്ഘാടനം ചെയ്തു.

മനുഷ്യരെ പോലെ തന്നെ ജീവിക്കാൻ പറവകൾക്കും വെള്ളം അത്യാവശ്യമാണ്. ജെ ആർ സി കാഡറ്റുകളുടെ വീടുകളുടെ മുകളിൽ, മുറ്റങ്ങളിൽ, മരങ്ങളുടെ ചുവട്ടിൽ എന്നിവിടങ്ങളിൽ ചെറിയൊരു പാനപാത്രം വെച്ച് അനവധി പറവകൾക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിക്കാണ് സ്കൂളിൽ തുടക്കം കുറിച്ചത്.

ഒരു ചെറിയ മണ്ണുപാത്രമോ പഴയ ഒരു പാത്രമോ മതിയാകും ഈ പ്രവർത്തനത്തിന്. ഇത് ചെയ്യുന്നത് വലിയ ചിലവോ ബുദ്ധിമുട്ടോ ഒന്നുമല്ല, എന്നാൽ ഇതിലൂടെ നമുക്ക് പ്രകൃതിയോടുള്ള കരുതലും ജീവകാരുണ്യ മനോഭാവവും പ്രകടിപ്പിക്കാം. ഒരു പാത്രം വെള്ളം ഒരു ജീവന്റെ രക്ഷയായേക്കാം. നമ്മുടെ ചെറിയ കരുതൽ, പറവകൾക്ക് വലിയ ആശ്വാസമാകുമെന്ന വിശ്വാസത്തിലാണ് വിദ്യാർത്ഥികൾ.

> "പറവകൾക്കൊരു പാനപാത്രം" ചടങ്ങിൽ ജെ ആർ സി കോഡിനേറ്റർ സി എച്ച് അസ്ഹർ അധ്യക്ഷത വഹിച്ചു. ഷഹനാസ് അബ്ദുള്ള, ടി സാദ്, ആയിഷ പി കെ, ഫാസിൽ ഇ, എ കെ നിഷാദ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345529/a-cup-for-birds-project-launched-at-pkm-higher-secondary-school-kadavathur)