---
title: "മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഹരിതവിദ്യാലയം ;  വിദ്യാർത്ഥികൾക്ക് നാടിൻ്റെ സ്നേഹാദരം. "
english_title: "Mokeri Rajiv Gandhi Higher Secondary School is the third best green school in the state; students are loved and respected by the nation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345477/mokeri-rajiv-gandhi-higher-secondary-school-is-the-third-best-green-school-in-the-state-students-are-loved-and-respected-by-the-nation"
published_at: "2026-03-04T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7badabe091_Untitled-2_copy.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഹരിതവിദ്യാലയം ;  വിദ്യാർത്ഥികൾക്ക് നാടിൻ്റെ സ്നേഹാദരം. 

> **Lead Summary:** പാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നാടിൻ്റെ സ്നേഹാദരം.

## Article Content

പാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നാടിൻ്റെ സ്നേഹാദരം.

പാനൂർ ബസ്റ്റാൻ്റിൽ നഗരസഭാ ചെയർമാൻ ടി.എൻ ബാബു രാജ് ഹാരമണിയിച്ച് സ്വീകരിച്ചു. പ്രിൻസിപ്പാൾ കെ.അനിൽകുമാർ, എച്ച്.എം യൂസഫ് ഒതയോത്ത്, മാനേജർ എൻ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. പാനൂർ ടൗൺ മുതൽ ഘോഷയാത്രയായി ആനയിച്ചു.

ട്രഷറി ഓഫീസ് പരിസരത്ത് എ.ഇ.ഒ ബൈജു, എച്ച്.എം ഫോറം കൺവീനർ നജീബ്, എന്നിവർ വിദ്യാർത്ഥികളെ ഹാരമണിയിച്ച്‌ ആദരിച്ചു.പാട്യം പഞ്ചായത്ത് പരിസരത്ത്പാട്യം ഗ്രാമ പഞ്ചായത്ത് അസി: സെക്രട്ടറി കെ.ശ്രീജ ഹാരമണിയിച്ചു.സമാപന പരിപാടിയിൽകൂത്തുപറമ്പിൽ നഗരസഭാ ചെയർമാൻ വി.ഷിജിത്ത് വിദ്യാർത്ഥികളെ ആദരിച്ചു.നേരത്തേസ്കൂളിൽ നിന്ന് മൊകേരി പഞ്ചായത്ത് പ്രസി: കനകം കുനിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് ജയപ്രസാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കെ. എം വിനേഷ്, ഡോ: ദിലീപ്, സജീവ് ഒതയോത്ത്, സി.വി എ ജലീൽ, വി.കെ സനൽകുമാർ, പവിത്രൻ കെ., ടി.മഹേഷ് കുമാർ വി.ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345477/mokeri-rajiv-gandhi-higher-secondary-school-is-the-third-best-green-school-in-the-state-students-are-loved-and-respected-by-the-nation)