---
title: "കൊട്ടിയൂർ - മട്ടന്നൂർ വിമാനത്താവള റോഡിൻ്റെ പരാതി പരിശോധന ആരുമറിഞ്ഞില്ല ;  ഇരുട്ടിൽ തപ്പി ജനങ്ങൾ, കൈമലർത്തി ഉദ്യോഗസ്ഥർ"
english_title: "No one was informed about the complaint inspection of the Kottiyoor-Mattannur Airport Road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345436/no-one-was-informed-about-the-complaint-inspection-of-the-kottiyoor-mattannur-airport-road"
published_at: "2026-03-03T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a70fea7de90_Untitled-2_copy.jpg"
keywords: []
---

# കൊട്ടിയൂർ - മട്ടന്നൂർ വിമാനത്താവള റോഡിൻ്റെ പരാതി പരിശോധന ആരുമറിഞ്ഞില്ല ;  ഇരുട്ടിൽ തപ്പി ജനങ്ങൾ, കൈമലർത്തി ഉദ്യോഗസ്ഥർ

> **Lead Summary:** മട്ടന്നൂർ കൊട്ടിയൂർ വിമാനത്താവള റോഡിൻ്റെ നഷ്ട്ടപരിഹാരവും അനുബന്ധ കാര്യങ്ങളിലും പരാതി നൽകിയവർക്ക് തുടർ കാര്യങ്ങളെ കുറിച്ച് വ്യക്തമായ മറുപടി ഉദ്ദ്യോഗസ്ഥരിൽ നിന്നും, പഞ്ചായത്ത്, വില്ലേജ് അധികൃതരിൽ നിന്നും ലഭിക്കുന്നില്ല എന്ന ആഷേപം ശക്തമാകുന്നു.

## Article Content

മട്ടന്നൂർ കൊട്ടിയൂർ വിമാനത്താവള റോഡിൻ്റെ നഷ്ട്ടപരിഹാരവും അനുബന്ധ കാര്യങ്ങളിലും പരാതി നൽകിയവർക്ക് തുടർ കാര്യങ്ങളെ കുറിച്ച് വ്യക്തമായ മറുപടി ഉദ്ദ്യോഗസ്ഥരിൽ നിന്നും, പഞ്ചായത്ത്, വില്ലേജ് അധികൃതരിൽ നിന്നും ലഭിക്കുന്നില്ല എന്ന ആഷേപം ശക്തമാകുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ട റവന്യൂ ഉദ്ദ്യോഗസ്ഥർ ഹിയറിങ്ങിന് വരുന്ന വിവരം പരാതി നൽകിയ പലരും അറിഞ്ഞിരുന്നില്ല. പലരും അന്ന് രാവിലെ പത്രവാർത്ത കണ്ടാണ് വിവരമറിഞ്ഞത്. അതിനാൽ സ്ഥലത്ത് ഇല്ലാത്തവർക്ക് കൊട്ടിയൂരിൽ എത്തിചേരാനും സാധിക്കാതായി. റവന്യൂ ഉദ്ദ്യോഗസ്ഥർ ഹിയറിങ്ങിന് വരുന്ന വിവരം സ്ഥലത്തെ ഏതാനും ചിലർ മാത്രമാണ് അറിഞ്ഞതെന്നും പഞ്ചായത്ത് അധികൃതർക്ക് പോലും വ്യക്തത ഉണ്ടായിരുന്നില്ലെന്നുമാണ് പരാതി.

താലൂക്ക് വികസന സമിതി യോഗത്തിൽ ഇക്കാര്യം മുൻപ് ഉന്നയിച്ചിരുന്നെങ്കിലും കൊട്ടിയൂർ പഞ്ചായത്തിൽ വിമാനത്താവള റോഡുമായ് ബന്ധപ്പെട്ട് ഉദ്ദ്യോഗസ്ഥർ നടത്തുന്ന നടപടികൾ ഒന്നും പഞ്ചായത്തിനെ അറിയിക്കാറില്ലന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി നമ്പുടാകം പറഞ്ഞു. കൊട്ടിയൂരിലെ രാഷ്ട്രിയ പാർട്ടി നേതൃത്വങ്ങളെയും ജനങ്ങൾ ഇക്കാര്യത്തിൽ സമീപിച്ചെങ്കിലും അവർക്കും വ്യക്തമായ ഒരു മറുപടി നൽകാൻ സാധിക്കുന്നില്ല എന്നതാണ് അവസ്ഥ.

കൊട്ടിയൂരിലെ ഒരുതട്ടിക്കൂട്ട് സംഘടനയിൽ പെട്ട ചില നിഷിപിത്ത താൽപ്പര്യക്കാരുടെ ഇടപെടലാണ് ഉദ്ദ്യോഗസ്ഥർ പരാതി നൽകിയ എല്ലാവരെയും കേൾക്കാൻ തയ്യാറാകത്തതെന്ന ആഷേപവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്തു നിന്നും ഉയർന്ന് വരുന്ന പരാതികളിൽ ഉദ്ദ്യോഗസ്ഥർ കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും, വിമാനത്താവള റോഡുമായ് ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്ദ്യോഗസ്ഥർ പഞ്ചായത്തിനെ അറിയിക്കണമെന്നും ഇല്ലങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മട്ടന്നൂർ മാനന്തവാടി എയർപോർട്ട് റോഡ് ആക്ഷൻ കമ്മറ്റി കൺവീനർ ബോബി സിറിയക്ക് പറഞ്ഞു. പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടുണ്ടെന്നും വേണ്ട ഇടപെടലുകൾ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണൻന്താനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345436/no-one-was-informed-about-the-complaint-inspection-of-the-kottiyoor-mattannur-airport-road)