---
title: "ഇരിട്ടിയിൽ കസ്റ്റമറെ കടയിലേക്ക് വിളിച്ചു കയറ്റുന്നതിനിടെ ടെക്സ്റ്റൈൽ ജീവനക്കാർ തമ്മിൽ തർക്കം ; ഒരാൾക്ക് വെട്ടേറ്റു"
english_title: "Textile workers in Iritti clash while calling a customer to the shop; one injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345425/textile-workers-in-iritti-clash-while-calling-a-customer-to-the-shop-one-injured"
published_at: "2026-03-03T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6ff490462f_police.1697912334.jpg"
keywords: []
---

# ഇരിട്ടിയിൽ കസ്റ്റമറെ കടയിലേക്ക് വിളിച്ചു കയറ്റുന്നതിനിടെ ടെക്സ്റ്റൈൽ ജീവനക്കാർ തമ്മിൽ തർക്കം ; ഒരാൾക്ക് വെട്ടേറ്റു

> **Lead Summary:** കസ്റ്റമറെ കടയിലേക്ക് വിളിച്ചുകയറ്റുന്നതിൽ തർക്കം ഇരിട്ടിയിൽ ടെക്സ്റ്റൈൽ തൊഴിലാളിക്ക് വെട്ടേറ്റു.ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ രണ്ട് കടകളിലേക്ക്

## Article Content

കസ്റ്റമറെ കടയിലേക്ക് വിളിച്ചുകയറ്റുന്നതിൽ തർക്കം ഇരിട്ടിയിൽ ടെക്സ്റ്റൈൽ തൊഴിലാളിക്ക് വെട്ടേറ്റു.ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ രണ്ട് കടകളിലേക്ക്

ആളുകളെ വിളിച്ചുകയറ്റുന്നതിൽ പരസ്‌പരം ഉണ്ടായ തർക്കമാണ് കൈകയാങ്കളിയിലേക്കും, ആയുധം എ ടുത്തുള്ള ആക്രമണത്തിലേക്കും മാറിയത്. വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫാഷൻ വേൾഡ് കടയിലെ ജീവനക്കാരൻ

ഷാജിക്കാണ് (32) കൈയിൽ വെട്ടേറ്റത്. സമീപത്തെ ഫാമിലി ഫാഷനിലെ ജീവനക്കാരൻ അഷ്കറാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

കടകൾക്ക് മുന്നിൽ വഴിയോര കച്ചവടം നടത്തുന്നവർ വില്‌പനക്ക് വച്ചിരുന്ന കത്തിയെടുത്താണ് പ്രതി ആക്രമണം നടത്തിയത്. കൈക്ക് പരിക്കേറ്റ ഷാജിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345425/textile-workers-in-iritti-clash-while-calling-a-customer-to-the-shop-one-injured)