---
title: "എൻആർഇജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ ചമ്പാട് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി"
english_title: "NREG Workers Union led by Pannyannur Panchayat Committee marched to Chambad Post Office in Meethale"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345387/nreg-workers-union-led-by-pannyannur-panchayat-committee-marched-to-chambad-post-office-in-meethale"
published_at: "2026-03-03T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6b63a39f37_Untitled-8_copy.jpg"
keywords: []
---

# എൻആർഇജി വർക്കേഴ്സ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീത്തലെ ചമ്പാട് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്നാരോപിച്ച് പന്ന്യന്നൂർ പഞ്ചായത്ത് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ചമ്പാട് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിരവധിയാളുകൾ പങ്കെടുത്തു.

## Article Content

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്നാരോപിച്ച് പന്ന്യന്നൂർ പഞ്ചായത്ത് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ചമ്പാട് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിരവധിയാളുകൾ പങ്കെടുത്തു.

താഴെ ചമ്പാട് നിന്നും ആരംഭിച്ച മാർച്ച് മീത്തലെ ചമ്പാട് പോസ്റ്റ് ഓഫീസിൽ സമാപിച്ചു. സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയ കമ്മിറ്റിയംഗം നസീർ ഇടവലത്ത് അധ്യക്ഷനായി.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി സരള, കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.ഇ മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345387/nreg-workers-union-led-by-pannyannur-panchayat-committee-marched-to-chambad-post-office-in-meethale)