---
title: "ആസ്ഥാന മന്ദിരം പണിയും, 4 ഏക്കർ തരിശുഭൂമി കൃഷിയിടമാക്കും ; ജനപ്രിയ പ്രഖ്യാപനങ്ങളുമായി പന്ന്യന്നൂർ പഞ്ചായത്ത് ബജറ്റ്"
english_title: "Headquarters building will be built, 4 acres of wasteland will be converted into farmland; Pannyannur Panchayat budget with popular announcements"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345380/headquarters-building-will-be-built-4-acres-of-wasteland-will-be-converted-into-farmland-pannyannur-panchayat-budget-with-popular-announcements"
published_at: "2026-03-03T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6b1d574f58_Untitled-7_copy.jpg"
keywords: []
---

# ആസ്ഥാന മന്ദിരം പണിയും, 4 ഏക്കർ തരിശുഭൂമി കൃഷിയിടമാക്കും ; ജനപ്രിയ പ്രഖ്യാപനങ്ങളുമായി പന്ന്യന്നൂർ പഞ്ചായത്ത് ബജറ്റ്

> **Lead Summary:** പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ മണിലാൽ ആണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്തിന് ആധുനിക സൗകര്യത്തോടെ ആസ്ഥാന മന്ദിരം പണിയും. ഇതിനായി 2 കോടി രൂപ എം എൽ എയുടെ സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 4 ഏക്കർ തരിശ് ഇടം കൃഷിയോഗ്യമാക്കാനുള്ള ബൃഹത് പദ്ധതി ജനപങ്കാളിത്തതോടെ നടപ്പാക്കും.

## Article Content

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ മണിലാൽ ആണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്തിന് ആധുനിക സൗകര്യത്തോടെ ആസ്ഥാന മന്ദിരം പണിയും. ഇതിനായി 2 കോടി രൂപ എം എൽ എയുടെ സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 4 ഏക്കർ തരിശ് ഇടം കൃഷിയോഗ്യമാക്കാനുള്ള ബൃഹത് പദ്ധതി ജനപങ്കാളിത്തതോടെ നടപ്പാക്കും.

മൃഗ സംരക്ഷണം, ക്ഷീര വികസനം ഉൾപ്പടെ കൃഷി അനുബന്ധ മേഖലക്കായി 54,09,000 രൂപയും, ആരോഗ്യം വിദ്യാഭ്യാസം, കല, കായിക, യുവജനക്ഷേമ, പാർപ്പിട മുൾപ്പടെ സേവനമേഖലക്കായി 3,98,64,750 രൂപയും പശ്ചാത്തല മേഖലക്കായി 1,84,06,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

25,62,07,986 രൂപ വരവും, 24,13,96,700 രൂപ ചിലവും,1,48,11,286 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് കെ.കെ മണിലാൽ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി എംവി ഷീജ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345380/headquarters-building-will-be-built-4-acres-of-wasteland-will-be-converted-into-farmland-pannyannur-panchayat-budget-with-popular-announcements)