---
title: "നാദാപുരത്ത് ഭീതി പരത്തി  തെരുവ് നായ ; ലോട്ടറി തൊഴിലാളിക്കും, വീട്ടമ്മയ്ക്കും കടിയേറ്റു"
english_title: "Stray dog ​​spreads fear in Nadapuram; Lottery worker and housewife bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345296/stray-dog-spreads-fear-in-nadapuram-lottery-worker-and-housewife-bitten"
published_at: "2026-03-03T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6761dd5a96_nhnhnhnh.jpg"
keywords: []
---

# നാദാപുരത്ത് ഭീതി പരത്തി  തെരുവ് നായ ; ലോട്ടറി തൊഴിലാളിക്കും, വീട്ടമ്മയ്ക്കും കടിയേറ്റു

> **Lead Summary:** നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവര്‍ക്കും കാലിനാണ് കടിയേറ്റത്. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

## Article Content

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവര്‍ക്കും കാലിനാണ് കടിയേറ്റത്. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂളിലും മദ്രസകളിലും പോകുന്ന വിദ്യാര്‍ത്ഥികളെയും മറ്റ് യാത്രക്കാരെയും ഓടിച്ചിട്ട് കടിക്കുന്ന സംഭവങ്ങള്‍ കൂടി വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345296/stray-dog-spreads-fear-in-nadapuram-lottery-worker-and-housewife-bitten)