---
title: "മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം തലശേരിയിൽ ആരംഭിച്ചു."
english_title: "A painting exhibition by students of Mokeri Rajiv Gandhi Memorial Higher Secondary School has begun in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345288/a-painting-exhibition-by-students-of-mokeri-rajiv-gandhi-memorial-higher-secondary-school-has-begun-in-thalassery"
published_at: "2026-03-03T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a66ea8e85f5_Untitled-3_copy.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം തലശേരിയിൽ ആരംഭിച്ചു.

> **Lead Summary:** മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം തലശേരി തിരുവങ്ങാട് ആർട്ട് ഗ്യാലറിയിൽ തുടക്കമായി.

## Article Content

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം തലശേരി തിരുവങ്ങാട് ആർട്ട് ഗ്യാലറിയിൽ തുടക്കമായി.

ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഒ.കെ ദേവദർശ്, മാനവ് കൃഷ്ണ, എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഗായത്രി എച്ച്.ബിനോയ്, എസ്.അഞ്ജലി എന്നിവർ വരച്ച 71 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.

ആർട്ടിസ്റ്റ് മദനൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബി.ടി.കെ അശോക് അധ്യക്ഷനായി. രാജീവ് ഗാന്ധി എച്ച്എസ്.എസ് പ്രധാനധ്യാപകൻ യൂസഫ് ഒതയോത്ത്, പിടിഎ പ്രസി.പി.പ്രകാശൻ, പി.വിജിത്ത്, ചിത്രകാരൻമാരായ വിശ്വൻ പന്ന്യന്നൂർ, ശ്യാം രാജ് പുത്തൂർ എന്നിവർ സംസാരിച്ചു.

ചിത്രകലാധ്യാപകൻ രാജേഷ് കൂരാറ സ്വാഗതവും, കെ.പി സുലീഷ് നന്ദിയും പറഞ്ഞു. ആദ്യമായാണ് ഒരു സ്കൂൾ മുൻകൈയെടുത്ത് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനം ബുധനാഴ്ച സമാപിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345288/a-painting-exhibition-by-students-of-mokeri-rajiv-gandhi-memorial-higher-secondary-school-has-begun-in-thalassery)