---
title: "പന്ന്യന്നൂർ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനവും,  ശ്രീവത്സം സേവാകേന്ദ്രം ഉദ്ഘാടനവും കിഴക്കെ ചമ്പാട്  നടന്നു."
english_title: "The Pannyannur Panchayat Hindu Unity Conference and the inauguration of the Srivatsam Seva Kendram were held in East Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345282/the-pannyannur-panchayat-hindu-unity-conference-and-the-inauguration-of-the-srivatsam-seva-kendram-were-held-in-east-chambad"
published_at: "2026-03-03T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a66b1969b34_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനവും,  ശ്രീവത്സം സേവാകേന്ദ്രം ഉദ്ഘാടനവും കിഴക്കെ ചമ്പാട്  നടന്നു.

> **Lead Summary:** പന്ന്യന്നൂർ; രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് ഡോ. ഡി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇ.ടി.കെ രമീഷ് അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം സെക്രട്ടറി എൻ.പി. ശ്രീജേഷ് സ്വാഗതവും, പ്രസിഡൻ്റ് പ്രകാശ് ബാബു നന്ദിയും പറഞ്ഞു

## Article Content

പന്ന്യന്നൂർ; രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് ഡോ. ഡി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇ.ടി.കെ രമീഷ് അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം സെക്രട്ടറി എൻ.പി. ശ്രീജേഷ് സ്വാഗതവും, പ്രസിഡൻ്റ് പ്രകാശ് ബാബു നന്ദിയും പറഞ്ഞു

കെ.പി.ശശീന്ദ്രൻ മാസ്റ്റർ, പി.പി വേണുഗോപാൽ എന്നിവർ സംസാരിച്ചു. ശ്രീവത്സം ഗ്രാമസേവാ കേന്ദ്രം സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.വി രാജീവ് ഉദ്ഘാടനം ചെയ്തു. സി. രവീന്ദ്രൻ അധ്യക്ഷനായി. രാഷ്ട്രീയ സ്വയം സേവക സംഘം പാനൂർ ഖണ്ഡ് സംഘ ചാലക് കെ. പ്രകാശൻ, പി.വി പ്രജീഷ്, കെ. പ്രീജിത്ത് എന്നിവർ സംസാരിച്ചു.ബലിദാനി അഡ്വ.വത്സരാജ് കുറുപ്പിന്റെസ്മരണാർത്ഥമാണ്

സേവാ കേന്ദ്രംനിർമിച്ചത്. പാനൂർനഗരസഭയിലെതെക്കേ പാനൂർ വയൽ ഭാഗത്തേയും പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേ ചമ്പാട് പ്രദേശത്തിന്റെയും സാമൂഹ്യ സാംസ്കാരിക ഉന്നമനം ലക്ഷ്യമാക്കിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സി. രവീന്ദ്രൻ ( പ്രസിഡൻറ്), പി വി പ്രജീഷ് (സെക്രട്ടറി), പി സുരേന്ദ്രൻ (ട്രഷറർ) എന്നിവരുടെനേതൃത്വത്തിലാണ് സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345282/the-pannyannur-panchayat-hindu-unity-conference-and-the-inauguration-of-the-srivatsam-seva-kendram-were-held-in-east-chambad)