---
title: "കണ്ണൂരിൽ പാസ്പോർട്ട് ഓഫീസിൻ്റെ ചില്ല് എറിഞ്ഞു തകർത്തു"
english_title: "A passport office window was broken by throwing it in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345231/a-passport-office-window-was-broken-by-throwing-it-in-kannur"
published_at: "2026-03-02T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5c2faea72e_Untitled-12_copy.jpg"
keywords: []
---

# കണ്ണൂരിൽ പാസ്പോർട്ട് ഓഫീസിൻ്റെ ചില്ല് എറിഞ്ഞു തകർത്തു

> **Lead Summary:** കണ്ണൂരിൽ പാസ്പോർട്ട് ഓഫീസിൻ്റെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞു തകർത്തു. കണ്ണൂർ ചാലാട് പടന്നപ്പാലത്തെ പാസ്പോർട്ട് ഓഫീസിന്റെ ഗ്ലാസാണ് എറിഞ്ഞു തകർത്ത നിലയിൽ കണ്ടത്. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ ശബ്ദം കേട്ട് പുറത്ത് വന്നപ്പോഴാണ് ഗ്ലാസുകൾ തകർന്ന നിലയിൽ കണ്ടത്.

## Article Content

കണ്ണൂരിൽ പാസ്പോർട്ട് ഓഫീസിൻ്റെ മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞു തകർത്തു. കണ്ണൂർ ചാലാട് പടന്നപ്പാലത്തെ പാസ്പോർട്ട് ഓഫീസിന്റെ ഗ്ലാസാണ് എറിഞ്ഞു തകർത്ത നിലയിൽ കണ്ടത്. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ ശബ്ദം കേട്ട് പുറത്ത് വന്നപ്പോഴാണ് ഗ്ലാസുകൾ തകർന്ന നിലയിൽ കണ്ടത്.

ഇന്നലെ മാനസിക വൈകല്യമുള്ള ഒരു വ്യക്തി സമീപ പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345231/a-passport-office-window-was-broken-by-throwing-it-in-kannur)