---
title: "നാദാപുരത്ത് കാട്ടുപന്നി ശല്യം രൂക്ഷം ;  വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നൽകി  പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി"
english_title: "Wild boar infestation in Nadapuram is severe; Panchayat President Safira Samudrakuni orders to shoot and kill them"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345222/wild-boar-infestation-in-nadapuram-is-severe-panchayat-president-safira-samudrakuni-orders-to-shoot-and-kill-them"
published_at: "2026-03-02T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5b39a166ec_Untitled-11_copy.jpg"
keywords: []
---

# നാദാപുരത്ത് കാട്ടുപന്നി ശല്യം രൂക്ഷം ;  വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നൽകി  പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി

> **Lead Summary:** കാട്ടുപന്നി ശല്യം രൂക്ഷമാകുന്ന നാദാപുരം പഞ്ചായത്തില്‍ പന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുമതി. മൂന്നു അംഗീകൃത ഷൂട്ടര്‍മാര്‍ക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമതി നല്‍കിയത്.

## Article Content

കാട്ടുപന്നി ശല്യം രൂക്ഷമാകുന്ന നാദാപുരം പഞ്ചായത്തില്‍ പന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുമതി. മൂന്നു അംഗീകൃത ഷൂട്ടര്‍മാര്‍ക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമതി നല്‍കിയത്.

ജനവാസ മേഖലയില്‍ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ അനുവദനീയമായ മാര്‍ഗങ്ങളിലൂടെ ഇല്ലായ്മ ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന സ്ഥാനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പന്നികളെ വെടിവെച്ചു കൊല്ലുന്നതിന് എം പാനല്‍ ഷൂട്ടര്‍മാരെ നിയമിച്ചത്. പ്രദീപ് കുമാര്‍ അരൂര്‍, അശോകന്‍ കയനാടത്ത് കായക്കൊടി, പ്രദീപന്‍ തെക്കയില്‍ കക്കട്ടില്‍ എന്നിവരെയാണ് നിയമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345222/wild-boar-infestation-in-nadapuram-is-severe-panchayat-president-safira-samudrakuni-orders-to-shoot-and-kill-them)