---
title: "തലശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിനിടെയുള്ള വെടിക്കെട്ട് കോടതി ഉത്തരവ് ലംഘിച്ചെന്ന് ;  സ്വമേധയാ  കേസെടുത്ത് പൊലീസ്"
english_title: "Police suo motu register case against fireworks during Thalassery Jagannath temple festival for violating court order"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345213/police-suo-motu-register-case-against-fireworks-during-thalassery-jagannath-temple-festival-for-violating-court-order"
published_at: "2026-03-02T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5a1f40448a_police.1697912334.jpg"
keywords: []
---

# തലശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിനിടെയുള്ള വെടിക്കെട്ട് കോടതി ഉത്തരവ് ലംഘിച്ചെന്ന് ;  സ്വമേധയാ  കേസെടുത്ത് പൊലീസ്

> **Lead Summary:** ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വെടിക്കെട്ട്നടത്തിയതിന് പോലീസ് സ്വമേധയാ കേസെടുത്തു. ജഗന്നാഥ ക്ഷേത്രോൽസവ സ്ഥലത്ത് ഭക്തജനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിൽ സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ചതിനാണ് എസ്.ഐ. കെ.അശ്വതി നേരിട്ട് കേസെടുത്തത്.

## Article Content

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വെടിക്കെട്ട്നടത്തിയതിന് പോലീസ് സ്വമേധയാ കേസെടുത്തു. ജഗന്നാഥ ക്ഷേത്രോൽസവ സ്ഥലത്ത് ഭക്തജനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിൽ സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ചതിനാണ് എസ്.ഐ. കെ.അശ്വതി നേരിട്ട് കേസെടുത്തത്.

ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനമാണെന്നാണ് പരാതി. മടപ്പള്ളി സ്വദേശി നടമ്മൽ വീട്ടിൽ ജിതിനെ(47)തിരെ എക്സ്‌പ്ലോസീവ് സബ്‌സൻ്റ്സ് ആക്ട് പ്രകാരമാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345213/police-suo-motu-register-case-against-fireworks-during-thalassery-jagannath-temple-festival-for-violating-court-order)