---
title: "വാർഷികത്തിന് പൂരക്കളി ;  പാരമ്പര്യമഹിമ തൊട്ടറിഞ്ഞ് സെൻട്രൽപുത്തൂർ എൽ.പി യിലെ കുട്ടികൾ"
english_title: "Poorakalli for the anniversary; Children of Central Puttur LP touch the traditional glory"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345187/poorakalli-for-the-anniversary-children-of-central-puttur-lp-touch-the-traditional-glory"
published_at: "2026-03-02T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5712a05683_Untitled-8_copy.jpg"
keywords: []
---

# വാർഷികത്തിന് പൂരക്കളി ;  പാരമ്പര്യമഹിമ തൊട്ടറിഞ്ഞ് സെൻട്രൽപുത്തൂർ എൽ.പി യിലെ കുട്ടികൾ

> **Lead Summary:** കുന്നോത്ത്പറമ്പ്: പാരമ്പര്യ കലാരൂപം പൂരക്കളിയുടെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞ് സെൻട്രൽപുത്തൂർ എൽ പി സ്കൂളിലെ കുരുന്നുകൾ . കുന്നോത്ത് പറമ്പ് പ്രദേശത്തെ പഴമക്കാർ KKR മാസ്റ്ററിൻ്റെ നേതൃത്വത്തിൽ പൂരക്കളിയെ നെഞ്ചോടു ചേർത്തവർ ആയിരുന്നു.

## Article Content

കുന്നോത്ത്പറമ്പ്: പാരമ്പര്യ കലാരൂപം പൂരക്കളിയുടെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞ് സെൻട്രൽപുത്തൂർ എൽ പി സ്കൂളിലെ കുരുന്നുകൾ . കുന്നോത്ത് പറമ്പ് പ്രദേശത്തെ പഴമക്കാർ KKR മാസ്റ്ററിൻ്റെ നേതൃത്വത്തിൽ പൂരക്കളിയെ നെഞ്ചോടു ചേർത്തവർ ആയിരുന്നു.

അദ്ദേഹത്തിൻ്റെ മകനായ കുനിയിൽ കോമളനാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു വരുന്നത്. പഴമയുടെ പാരമ്പര്യം നമ്മളിൽ നിന്ന് അകന്നു പോകുന്ന സാഹചര്യത്തിൽ അത് പുതുതലമുറയെ പരിചയപെടുത്തുക എന്നുള്ളതാണ് പരിശീലന ലക്ഷ്യം .വിദ്യാലയ വർഷികത്തിന് പൂരക്കളി അരങ്ങേറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345187/poorakalli-for-the-anniversary-children-of-central-puttur-lp-touch-the-traditional-glory)